ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ ബവാദി ബ്ലോക്കിന് കീഴിലുള്ള മുഹമ്മദിയ ബ്രാഞ്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കാലാവധി തീർത്ത കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിശകലനം ചെയ്തു. കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് പ്രവാസലോകത്തും നാട്ടിൽ പ്രവാസി കുടുംബങ്ങൾക്കിടയിലും ബ്ലോക്ക് കമ്മിറ്റി മുഖേന നടത്തിയ ക്ഷേമപ്രവർത്തനങ്ങളെ വിലയിരുത്തി. അമീൻ മാസ്റ്റർ പുത്തനത്താണി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: സഫീർ നിലമേൽ (പ്രസി.), മുഹമ്മദ് കോയ ചേളാരി (സെക്ര.), ഷറഫലി മൊറയൂർ (വൈസ് പ്രസി.), ഷഫീർ പാങ്ങോട്, അനസ് ആലപ്പുഴ, (ജോ. സെക്ര.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.