റിയാദ്: പുതുവത്സരം ആഘോഷിച്ച് റിയാദ്. പാട്ടും നൃത്തവും വെടിക്കെട്ടുമായി വർണശബളമായ ആഘോഷമാണ് അരങ്ങേറിയത്.
റിയാദ് സീസൺ വേദികളിൽ ശനിയാഴ്ച രാത്രി നടന്ന പരിപാടികളിൽ യുവജനങ്ങളുടെ വൻ സാന്നിധ്യമാണുണ്ടായത്. അറബ് ലോകത്തെ പ്രമുഖ ഗായകരെ അണിനിരത്തി റിയാദ് ബോളിവാഡിൽ നടന്ന ട്രിയോ നൈറ്റ് സംഗീത പരിപാടിക്കിടെയാണ് പുതുവത്സരം കടന്നെത്തിയത്.
പുതുവത്സരത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ നടന്ന ഏറ്റവും പ്രധാന പരിപാടിയും ഇതായിരുന്നു.
അറബ് ലോകത്തെ ഗായകരായ ജോർജ് വസൂഫ് അബൂ വദീഅ്, നജവ കറം, ആസി അൽഹലാനി, ലത്തീഫ, നാൻസി അജ്റം, അൻഗാം, ബഹാ സുൽത്താൻ, നവാൽ അൽസഗ്ബി, വാഇൽ കഫൂരി, അബ്ദുല്ല അൽമാനിഅ്, വലീദ് തൗഫീഖ്, സാബിർ അൽറുബാഇ, അസാല, അലീസ എന്നിവരാണ് ബോളിവാഡ് മുഹമ്മദ് അബ്ദു തിയറ്ററിൽ നടന്ന സംഗീതരാവിൽ ആവേശത്തിരയിളക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.