ജിദ്ദ: ഇംഗ്ലീഷ് ക്ലബ് ന്യൂകാസിൽ യുനൈറ്റഡിന്റെ ആദ്യ ഫുട്ബാൾ ടീം റിയാദിലെത്തി. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ന്യൂകാസിൽ യുനൈറ്റഡ് ടീമിന്റെ സന്ദർശനം ദറഇയ സീസൺ രണ്ടാം പതിപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായാണ്.
ദറഇയ സീസൺ കപ്പിൽ അടുത്ത വ്യാഴാഴ്ച അൽമലസിലെ അമീർ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ സൗദി അൽഹിലാൽ ടീമിനെ ന്യൂകാസിൽ യുനൈറ്റഡ് ടീം നേരിടും.
2022 ഖത്തർ ലോകകപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് നിർത്തിവെച്ചതിനാൽ ഈ മാസം 10 വരെ നീളുന്ന പരിശീലന ക്യാമ്പും ടീമിന്റെ സന്ദർശനത്തിലുൾപ്പെടും.
ന്യൂകാസിൽ യുനൈറ്റഡിന്റെ രണ്ടാമത്തെ സൗദി സന്ദർശനമാണിത്. കഴിഞ്ഞ ജനുവരിയിൽ ജിദ്ദയിൽ സംഘമെത്തി ഒരാഴ്ച ക്യാമ്പ് നടത്തിയിരുന്നു.
അതിനിടെ നടന്ന സൗഹൃദ മത്സരത്തിൽ അൽ ഇത്തിഹാദ് ടീമിനെ നേരിട്ട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടീം വിജയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.