കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂർ കെ.എം.സി.സി ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

ജിദ്ദ: കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.സി.എ. റഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തോട് നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിയുന്നു ഹൈദരലി ശിഹാബ് തങ്ങളെന്നും വിയോഗം പ്രവാസികൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും പരിപാടിയിൽ സംബന്ധിച്ച വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കൾ അഭിപ്രായപ്പെട്ടു. ജാതി, മത, രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ നെഞ്ചോടുചേർത്തുനിർത്തിയ തങ്ങൾ ദുരിത കാലത്തെല്ലാം വേദനിക്കുന്നവർക്ക് മുന്നിൽ ആശ്രയമായി നിലകൊണ്ടെന്നും തങ്ങളുടെ വിയോഗം മതേതര കേരളത്തിന് തീരാനഷ്ടമാണെന്നും അനുസ്മരണ യോഗം വിലയിരുത്തി.

മുസ്തഫ ബാഖവി ഊരകം (എസ്.ഐ.സി) പ്രാർഥനക്ക് നേതൃത്വം നൽകി. ഹബീബ് കല്ലൻ (കെ.എം.സി.സി), ഹക്കീം പാറക്കൽ (ഒ.ഐ.സി.സി), കിസ്മത്ത് മമ്പാട് (നവോദയ), എ.എം. അബ്ദുല്ലക്കുട്ടി (ഐ.എം.സി.സി), ബിജുരാജ് രാമന്തളി (ജിദ്ദ മീഡിയ ഫോറം), ഉമൈർ വയനാട് (ആർ.എസ്.സി), ഹുസൈൻ ചുള്ളിയോട് (നിയോ ജിദ്ദ), സുബൈർ വട്ടോളി എന്നിവർ സംസാരിച്ചു. മനാഫ് സ്വാഗതവും ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു. ഹാഫിസ് മൂത്തേടം ഖിറാഅത്ത് നടത്തി. 

Tags:    
News Summary - Nilambur KMCC Hyderali Shihab Thangal Remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.