റി​യാ​ദി​ൽ വാ​ഹ​നങ്ങൾ കൂട്ടിയിടിച്ചപ്പോൾ

റിയാദിൽ വാഹനാപകടത്തിൽ ഒമ്പതു​ പേർക്ക്​ പരിക്ക്​

റി​യാ​ദ്: ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ റി​യാ​ദ്​ ന​ഗ​ര​ത്തി​​ന്​ വ​ട​ക്കു​ ഭാ​ഗ​ത്തെ ബ​ൻ​ബാ​നി​ൽ ര​ണ്ട്​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റെ​ഡ് ക്ര​സ​ൻ​റ്​ അ​തോ​റി​റ്റി​യും പൊ​ലീ​സും ചേ​ർ​ന്ന്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ആ​റു​പേ​ർ​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ടെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. നേ​രി​യ പ​രി​ക്കേ​റ്റ വ്യ​ക്തി​യെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു ശേ​ഷം വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ചു. ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ശേ​ഷം പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രെ വീ​തം കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് നാ​ഷ​ന​ൽ ഗാ​ർ​ഡ്, കി​ങ്​ അ​ബ്​​ദു​ല്ല യൂ​നി​വേ​ഴ്സി​റ്റി, സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ ഏ​ത്​ രാ​ജ്യ​ക്കാ​രാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടി​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 04:06 GMT
access_time 2024-09-02 03:57 GMT