റിയാദ്: സൗദി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.
സ്വദേശിവത്കരണത്തിെൻറ തോത് വര്‍ധിപ്പിച്ചുകൊണ്ടും തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ പുതുതായി ഇനം തിരിച്ചുമുള്ള നിതാഖാത്ത് സെപ്റ്റംബര്‍ മൂന്ന് (ദുല്‍ഹജ്ജ് 12) മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.
വിഷന്‍ 2030 , ദേശീയ പരിവര്‍ത്തന പദ്ധതി 2020 എന്നിവയുടെ അടിസ്ഥാനത്തിലാണ് നിതാഖാത് പരിഷ്കരിക്കുന്നത്. തൊഴില്‍ വിപണി മെച്ചപ്പെടുത്തുക, സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക, സ്ത്രീകളുടെ നിയമനം ഊർജിതപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍. നിലവില്‍ അഞ്ച് ഗണത്തിലായുള്ള രാജ്യത്തെ സ്ഥാപനങ്ങളെ ഏഴ് ഗണങ്ങളായി പുനര്‍നിര്‍ണയിക്കും.
ഇടത്തരം സ്ഥാപനങ്ങളെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് എ. ബി. സി ഗണങ്ങളാക്കിയും ചെറുകിട സ്ഥാപനങ്ങളെ എ.ബി ഗണങ്ങളാക്കിയുമാണ് പുതിയ ഇനം തിരിക്കല്‍. ഓരോഗ ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും വിവിധ അനുപാതത്തില്‍ സ്വദേശികളുടെ ശതമാനവും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്.
സ്വദേശിവത്കരണ തോത് അറിയാന്‍ സ്ഥാപന ഉടമകള്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള www.nitaqat.mlsd.gov.sa എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും മന്ത്രാലയ വക്താവ് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.