ദമ്മാം: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ദമ്മാമിൽനിന്നും പുറപ്പെട്ട ആദ്യവിമാനത്തിലെ യാത്രക്കാർക്ക് സഹായം നൽകി ദമ്മാം എയർപോർട്ടിലേക്ക് നോർക്ക ഹെൽപ് ഡെസ്കിെൻറ പ്രവർത്തനം വ്യാപിപ്പിച്ചു. 168 മുതിർന്നവരും ആറു കുട്ടികളും അടക്കം 174 പേരാണ് ആദ്യവിമാനത്തിൽ ദമ്മാമിൽനിന്നും കൊച്ചിയിലേക്ക് യാത്രയായത്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത ഗർഭിണികളും രോഗികളും വൃദ്ധരും അടക്കമുള്ള യാത്രക്കാരായിരുന്നു ആദ്യവിമാനത്തിൽ പോയത്. ക്രമീകരണങ്ങൾ നടത്താൻ എയർപോർട്ട് അധികൃതരുമായി സഹകരിച്ചും യാത്രക്കാർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകിയും മാസ്ക്കുകളും ഗ്ലൗസുകളും വിതരണം ചെയ്തും ഹെൽപ് ഡെസ്ക്കിെൻറ വളൻറിയർമാർ രാവിലെ എട്ടര മുതൽ എയർപോർട്ടിൽ സജീവമായിരുന്നു. ലോക കേരളസഭ അംഗങ്ങളായ നാസ് വക്കം, പവനൻ മൂലക്കൽ, എം.എ. വാഹിദ്, മഞ്ജു മണിക്കുട്ടൻ, നോർക്ക ഹെൽപ് ഡെസ്ക്ക് പ്രവർത്തകരായ മണിക്കുട്ടൻ, വിഷ്ണു എന്നിവർ നേതൃത്വം നൽകി. കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ പ്രവാസി മലയാളികളെ സഹായിക്കാനായി ഒരു മാസം മുമ്പാണ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഹെൽപ് ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.