റിയാദ്: പ്രവാസികൾക്കിടയിലെ സാങ്കേതിക വൈജ്ഞാനിക മികവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരം നൽകുന്നതിനും ഗൾഫിലുടനീളം സംഘടിപ്പിക്കുന്ന 'നോട്ടെക്ക്-22' എന്ന നോളജ് ആൻഡ് ടെക്‌നോളജി എക്സ്പോ സൗദിയിലും നടന്നുവരുകയാണെന്ന് സംഘാടകർ വാർത്തകുറിപ്പിൽ അറിയിച്ചു. സൗദി ഈസ്റ്റ് നാഷനൽ തലത്തിലുള്ള 'നോട്ടെക്ക്-22' ജുബൈലിലാണ് നടക്കുക. പ്രവാസി വിദ്യാർഥികളുടെയും യുവാക്കളുടെയും സാങ്കേതിക വൈജ്ഞാനിക കഴിവുകൾ പ്രകടിപ്പിക്കാനും മാറ്റുരക്കാനും അവസരമൊരുക്കുകയാണ് ഈ എക്സ്പോയിലൂടെ.
കരിയർ സപ്പോർട്ട്, സയൻസ് എക്‌സിബിഷൻ, ജോബ് ഫെയർ, പ്രോജക്ട് ലോഞ്ച്, കോഡിങ്, കെ ടോക്ക്സ് തുടങ്ങി വിവിധ സെഷനുകളിൽ പഠനവും പ്രദർശനവും നോട്ടെക്ക് എക്സ്പോയിലുണ്ടാകും. ഈ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും ഉൽപന്നങ്ങളും പ്രദർശിപ്പിക്കാൻ യുവ ഗവേഷകർക്ക് നോട്ടെക്ക് അവസരം നൽകും. സൗദി ഈസ്റ്റ് നാഷനൽ 'നോട്ടെക്ക്-22' മാർച്ച് 25ന് ജുബൈലിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡ്രൈവ് പ്രഖ്യാപന സമ്മേളനത്തിൽ ഇബ്രാഹിം അംജദ അധ്യക്ഷത വഹിച്ചു. ഖമറുദ്ദീൻ മംഗലാപുരം ഉദ്‌ഘാടനം ചെയ്തു. ഷൗക്കത്ത് സഖാഫി നോട്ടക്ക് ഡ്രൈവ് ടീമിനെ പ്രഖ്യാപിച്ചു. ഉമറലി കോട്ടക്കൽ ആമുഖ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ റഊഫ് പാലേരി സ്വാഗതവും റഷീദ് വാടാനപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.