ദമ്മാം: ദമ്മാമിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി. തൃശൂർ ജില്ലയിൽ ദേശമംഗലം തലശ്ശേരി തെക്കെ വയ്യാട്ടുകാവിൽ പരേതനായ മുഹമ്മദ്ഹാജിയുടെ മകൻ കുഞ്ഞുമുഹമ്മദ് എന്ന മുത്തു (57) ആണ് എറണാകുളത്ത് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഡിസംബർ ആദ്യവാരം ദമ്മാമിൽ നിന്ന് നാട്ടിലെത്തിയ കുഞ്ഞുമുഹമ്മദ് പനിയെ തുടർന്ന് ആശുപത്രിയിലായിരുന്നു. 35 വർഷത്തോളമായി ദമ്മാം മദീനത്തുൽ ഉമ്മാലിന് സമീപം ‘വാഹ സ്പോർട് വെയേഴ്സ്’ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഖബറടക്കം ബുധനാഴ്ച്ച വൈകീട്ടു ദേശമംഗലം തലശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഭാര്യ: സാജിത, മക്കൾ: ഡോ. അംജത് അനസ്, അൽത്താഫ്, ആദിൽ. മരുമകൾ: ഫർഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.