റിയാദ്: ഇറാനുമായുള്ള ആണവക്കരാർ മേഖലയുടെ താൽപര്യങ്ങൾക്ക് അനുയോജ്യമല്ലെന്നും അതിൽ അയൽരാജ്യങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സൗദിയുടെ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ലണ്ടനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുസംബന്ധമായി ഇറാനുമായി ചർച്ചക്ക് സൗദി തയാറാണെന്നും മന്ത്രി വ്യക്തമാക്കി. സൗദിയും വൈറ്റ് ഹൗസും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണെന്ന് ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ലോകത്തിലെ പല രാജ്യങ്ങളുമെന്നപോലെ ഞങ്ങളുടെ ഏറ്റവും വലിയ വ്യാപാര സഖ്യകക്ഷികളിലൊന്നാണ് ചൈനയെന്നും മന്ത്രി വ്യക്തമാക്കി. സിറിയയിലെ സാഹചര്യങ്ങൾ സ്വീകാര്യമല്ലെന്നും അതിൽ സമവായശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സിറിയൻ വിഷയം പരാമർശിച്ച് മന്ത്രി പറഞ്ഞു. അറബ് സേനയിലേക്ക് സിറിയയുടെ തിരിച്ചുവരവിനെ സംബന്ധിച്ച് ഒരു സംഭാഷണം നേരത്തെതന്നെ നടക്കുന്നുണ്ട് -അദ്ദേഹം സൂചിപ്പിച്ചു.
ഫലസ്തീൻ വിഷയത്തിൽ സൗദിയുടെ നിലപാട് വ്യക്തമാണെന്നും അത് ഫലസ്തീനികളുടെ സ്ഥിരതയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ആ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ അക്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് നിൽനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.