ജിദ്ദ: ജിദ്ദ കിംങ് അബ്ദുൾ അസീസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷനായ 'മിത്രാസി' ന്റെ നേതൃത്വത്തിൽ ഈ വർഷത്തെ നഴ്സസ് ദിനാഘോഷം വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. നഴ്സിങ് പ്രതിജ്ഞയോടുകൂടി ആരംഭിച്ച ആഘോഷപരിപാടിയിൽ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ നഴ്സിങ് ഡയറക്ടർ ഡോ: ഗാഥാ അബ്ദുല്ല മുഖ്യാഥിതിയായിരുന്നു. യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ 25 വർഷം പൂർത്തിയാക്കിയ നഴ്സിനെ ചടങ്ങിൽ ആദരിക്കുകയും മിത്രാസിന്റെ സ്നേഹോപഹാരം അവർക്ക് നൽകുകയും ചെയ്തു.
മിത്രാസ് കുടുംബാംഗങ്ങൾ തങ്ങളുടെ നഴ്സിങ് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങൾ പരിപാടിയിൽ പങ്കുവെച്ചു. നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ 'ബ്യൂട്ടിഫുൾ സ്മെൽ' മത്സരത്തിലെ വിജയിക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. മിത്രാസിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളുംചേർന്ന് അവതരിപ്പിച്ച വൈവിധ്യമാർന്ന കലാദൃശ്യവിരുന്ന് അവതരണത്തിലെ പുതുമകൊണ്ടും കലാസൃഷ്ടികളുടെ മനോഹാരിതകൊണ്ടും മികവുറ്റതായി. ഡോ. ഗാഥാ അബ്ദുല്ല പരിപാടിയുടെ ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു. സദത്തു, സബീന റഷീദ്, താരീഖ് എന്നിവർ ആശംസാ പ്രസംഗം നടത്തി. അഫ്സൽ റഹ്മാൻ സ്വാഗതവും ലീന അനിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.