ജിദ്ദ: ഹജ്ജ് ഉംറ തീർഥാടകർക്കായി അന്താരാഷ്ട്ര ഡിജിറ്റൽ വാലറ്റ് ‘നുസുക് വാലറ്റ്’പുറത്തിറക്കി. നാഷനൽ ബാങ്ക് ഓഫ് സൗദി അറേബ്യയുടെ സഹകരണത്തോടെ ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇത് പുറത്തിറക്കിയത്. ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയുടെ സാന്നിധ്യത്തിൽ പുറത്തിറക്കിയ ‘നുസുക് വാലറ്റ്’തീർഥാടകരുടെ ഫണ്ടുകളും ചെലവുകളും സംരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള സൗകര്യപ്രദവും സുരക്ഷിതവുമായ മാർഗമാണ്. അതുല്യവും നൂതനവുമായ ബാങ്കിങ് ഇൻഫ്രാസ്ട്രക്ചറിനെ അവലംബിച്ചുള്ളതാണ്.
എൻ.ഇ.ഒ എന്ന ബ്രാൻഡിന് കീഴിൽ നാഷനൽ ബാങ്ക് ഓഫ് സൗദി അറേബ്യയാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. മക്കയും മദീനയും സന്ദർശിക്കുമ്പോഴും തീർഥാടകർക്കും ഉംറ നിർവഹിക്കുന്നവർക്കും സുഗമവും സുരക്ഷിതവുമായ സാമ്പത്തിക അനുഭവം നൽകുന്നതാണിത്. ഉപയോക്താക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് ഏറ്റവും ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ വാലറ്റ് ഏറ്റവും പുതിയ സാങ്കേതികവിദ്യകളും എൻക്രിപ്ഷൻ ടെക്നിക്കുകളുമാണ് ഉപയോഗിക്കുന്നത്.‘നുസുക് വാലറ്റ്’പദ്ധതിയുടെ വിജയത്തിന് സഹകരിച്ച എല്ലാ കക്ഷികൾക്കും ഹജ്ജ്, ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദാഹ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.