ജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ മനുഷ്യാവകാശ ദിനം ആചരിച്ചു. ഇന്ത്യൻ ചീഫ് ഡിഫൻസ് സ്റ്റാഫ് വിപിൻ റാവത്തിേൻറയും മറ്റു ഉദ്യോഗസ്ഥരുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ ഉദ്ഘാടനം ചെയ്തു. റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ഷുക്കൂർ വക്കം, സമദ് കിണാശ്ശേരി, അലി തേക്കുതോട്, നൗഷാദ് അടൂർ, നാസിമുദ്ദീൻ മണനാക്, മമ്മദ് പൊന്നാനി, മുജീബ് മൂത്തേടം, സഹീർ മാഞ്ഞാലി, ഫസലുല്ല വെള്ളുവബാലി, മജീദ് ചേരൂർ, സമീർ നദ്വി കുറ്റിച്ചൽ, കരീം മണ്ണാർക്കാട്, അഷ്റഫ് വടക്കേക്കാട്, അയൂബ് പന്തളം, സൈമൺ പത്തനംതിട്ട, സിദ്ദീഖ് പുല്ലങ്കോട്, ഷിനോയ് കടലുണ്ടി, ഉസ്മാൻ പോത്തുകല്ല്, സകീർ ചെമ്മണ്ണൂർ, ബഷീർ അലി പരുത്തികുന്നൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ഹെൽപ് ഡെസ്ക് ജോ. കൺവീനർ മുജീബ് തൃത്താല നന്ദിയും പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഒ.ഐ.സി.സി പ്രവാസി സേവന കേന്ദ്ര, നോർക്ക ഹെൽപ് സെൽ, പ്രവാസി ക്ഷേമ നിധി സഹായകേന്ദ്രം എന്നിവ പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.