പൊണ്ണത്തടി: സ്ത്രീകൾക്ക് ബോധവത്കരണം

 ദമ്മാം: സൗദി അറേബ്യയിൽ അമിത ശരീരഭാരവും പൊണ്ണത്തടിയും അനുഭവിക്കുന്നവരിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതലെന്ന് റിപ്പോർട്ട്. ഷാരിക് അസോസിയേഷൻ ഫോർ ഹെൽത്ത് റിസർച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 7,000 പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. 36 വയസ്സുള്ളവർക്കിടയിലാണ് സർവേ നടത്തിയത്. 2022ന്റെ ആദ്യ പാദത്തിൽ നടത്തിയ സർവേ പ്രകാരം സൗദിയിലെ 24.5 ശതമാനം സ്ത്രീകളും പൊണ്ണത്തടിയും അമിതഭാരവും മൂലം ബുദ്ധിമുട്ടുന്നവരാണ്. 19.0 ശതമാനമാണ് പുരുഷന്മാരിലെ അമിതഭാര നിരക്ക്. എന്നാൽ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളേക്കാൾ കൂടുതലാണെന്ന് സർവേ വ്യക്തമാക്കുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ എന്നിങ്ങനെ അഞ്ചുതരം പ്രധാന വിട്ടുമാറാത്ത രോഗങ്ങളുണ്ട്.

2021ൽ പൊണ്ണത്തടിയുടെയും വിട്ടുമാറാത്ത രോഗങ്ങളുടെയും കാര്യത്തിൽ റിയാദ് മേഖലയാണ് രാജ്യത്ത് ഒന്നാമത്.

കഴിഞ്ഞവർഷം റിയാദിൽ പൊണ്ണത്തടി നിരക്ക് 26.8 ശതമാനവും കിഴക്കൻ പ്രവിശ്യയിൽ 25.8 ശതമാനവും മക്ക മേഖലയിൽ 24 ശതമാനവുമായിരുന്നു. വിട്ടുമാറാത്ത രോഗങ്ങളെ സംബന്ധിച്ചിടത്തോളം, പ്രമേഹ നിരക്കിൽ 13.5 ശതമാനവുമായി ഒന്നാമതായപ്പോൾ 2022 ആദ്യ പാദത്തിൽ സ്ത്രീകളുടെ നിരക്ക് 10.6 ശതമാനമായിരുന്നു. ഉയർന്ന രക്തരോഗമുള്ള പുരുഷന്മാരുടെ നിരക്ക് 13.7 ശതമാനവും 12.7 ശതമാനവും ആയിരുന്നു സ്ത്രീകൾക്കിടയിൽ. ഹൃദ്രോഗമുള്ള പുരുഷന്മാരുടേത് 5.5 ശതമാനവും സ്ത്രീകളിൽ 3.9 ശതമാനവുമാണ്. അതേസമയം, അമിതഭാരം അനുഭവിക്കുന്ന സ്വദേശി കണക്കിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ആരോഗ്യമുള്ള ജീവിതശീലങ്ങളും രീതികളും പുതിയ തലമുറയിൽ വ്യാപകമാകുന്നുണ്ട്. അലസമായി സമയം ചെലവഴിക്കുന്ന അറബ് തലമുറ ഇന്ന് വളരെ തുച്ഛമാണ്. ആരോഗ്യ പൂർണമായ ജീവിതരീതികളെ ജനങ്ങളിലേക്ക് എത്തിക്കാൻ അധികൃതരും രംഗത്തുണ്ട്. ഈ വർഷം പൊണ്ണത്തടിയുടെ നിരക്കിൽ കേവലം രണ്ടുശതമാനം മാത്രമാണ് വർധന രേഖപ്പെടുത്തിയത്. അമിതഭാരം, പ്രമേഹം, രക്തസമ്മർദം പോലുള്ള രോഗങ്ങൾക്കും ഇടയാക്കുന്നുണ്ട്. സർവേയുടെ അടിസ്ഥാനത്തിൽ ആരോഗ്യപൂർണമായ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള മാർഗനിർദേശങ്ങളും ഫൗണ്ടേഷൻ പുറത്തിറക്കി.

Tags:    
News Summary - Obesity: Awareness for women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.