മക്ക: കഴിഞ്ഞയാഴ്ച തബൂക്കിൽ ഭാര്യാപിതാവ് മരിച്ചതറിഞ്ഞ് നാട്ടിൽനിന്ന് കുടുംബസമേതം ഉംറ വിസയിലെത്തിയ വയനാട് സ്വദേശി മരിച്ചു.
സുൽത്താൻ ബത്തേരി കല്ലുവയൽ സ്വദേശി അഷ്റഫ് ചിങ്ക്ളിയാണ് (58) ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചത്. ഇദ്ദേഹത്തിെൻറ ഭാര്യാപിതാവും തബൂക്കിൽ ബിസിനസ് നടത്തുന്നയാളുമായിരുന്ന യൂസുഫ് ഹാജി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്.
മദീനയിൽ ഖബറടക്കം നടത്തിയ അദ്ദേഹത്തിെൻറ ഖബർ സന്ദർശനത്തിനും ഉംറ നിർവഹിക്കാനുമായി ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം മദീനയിൽ എത്തിയതായിരുന്നു മരിച്ച അഷ്റഫ്. മദീനയിൽനിന്ന് മൂന്നു ദിവസം മുമ്പാണ് ഇവർ മക്കയിലെത്തി ഉംറ നിർവഹിച്ചത്.
ഇതിനിടയിൽ താമസസ്ഥലത്ത് ഹൃദയാഘാതം സംഭവിക്കുകയും ഉടൻ മക്ക അൽനൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാട്ടിൽ ബിസിനസുകാരനായ അഷ്റഫ് സുൽത്താൻ ബത്തേരി ടി.പി ഏജൻസി ഉടമ കൂടിയാണ്. ഭാര്യ: സാജിത. മക്കളായ ഇലാൻ, ഹിബ എന്നിവർ മക്കയിലുണ്ട്. മറ്റൊരു മകൾ ഹന്ന നാട്ടിലാണ്. പിതാവ്: മമ്മദ് ചിങ്ക്ളി. മാതാവ്: മറിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.