ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. തിരൂർ പുതിയങ്ങാടി തൃപ്പനങ്ങോട് ആലിങ്കൽ തൊടിശേരി വീട്ടിൽ വളപ്പിൽ നാലകത്ത് അബ്ദുറഹിമാൻ (58) ആണ് മരിച്ചത്. റിയാദ് കിങ് ഖാലിദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

പിതാവ്: മുഹമ്മദ് വളപ്പിൽ, മാതാവ്: ആമിനു, ഭാര്യ: ആമിന, മക്കൾ: മുഹമ്മദ് ഷഫീൽ (33), അനസ് റഹ്‌മാൻ (28), ഹബീബ് റഹ്‌മാൻ (26). നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് റിയാദിൽ ഖബറടക്കും. നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇക്ബാൽ തിരൂർ, നൗഫൽ തിരൂർ, ജാഫർ ഹുദവി, യൂനുസ് കൈതക്കോടൻ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - Obit news, saudi Arabia, malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.