??????? ??????

ഹൃദയാഘാതം: കോട്ടയം സ്വദേശി അൽ അഹ്​സയിൽ മരിച്ചു

അൽഅഹ്​സ: ഹൃദയാഘാതത്തെ ത​ുടർന്ന്​ കോട്ടയം സ്വദേശി അൽ അഹ്​സയിൽ മരിച്ചു. നവയുഗം സാംസ്കാരികവേദി അൽഅഹ്​സ ശോഭ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ജെയിംസ് ജോസഫാണ്​​ (56) മരിച്ചത്​. കോട്ടയം പൊൻകുന്നം മുട്ടത്തുപാറ സ്വദേശിയാണ്. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് നെഞ്ചു വേദനയുണ്ടായി കുഴഞ്ഞു വീണതിനെത്തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. 24 വർഷമായി അൽഅഹ്​സയിലെ ശോഭയിൽ  ഇലക്ട്രീഷനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ഹസ കിങ്​ ഫഹദ് ഹോസ്പിറ്റലിൽ. നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി ഓച്ചിറ, അബ്​ദുൽ ലത്തീഫ് മൈനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. അൽഅഹ്​സയിൽ തന്നെയുള്ള ജയിംസി​​െൻറ സഹോദരൻ സാബു, സഹോദരിമാരുടെ ഭർത്താക്കൻമാരായ ചെറിയാൻ, ജോസഫ് എന്നിവരും സഹായത്തിനുണ്ട്.  
Tags:    
News Summary - obit -saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.