??????

ആലിപ്പറമ്പ് സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി പരേതനായ കണക്കഞ്ചേരി മുഹമ്മദ് ഹാജിയുടെ മകൻ സൈതലവി (53) ജിദ്ദയിൽ നിര്യാതന ായി. അസുഖത്തെ തുടർന്ന് നാട്ടിലേക്ക് പോവാൻ ഒരുങ്ങുന്നതിനിടെയാണ്​ മരണം. ജിദ്ദയിലും മദീനയിലുമായി 28 വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. ബനീ മാലിക്കിൽ മിഠായിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു. സാമൂഹിക പ്രവർത്തകരായ നൗഷാദ് മമ്പാട്, ശിഹാബുദ്ദീൻ കൂരാട് എന്നിവരുടെ സഹായത്തോടെ നിയമപരമായ നടപടികൾ പൂർത്തീകരിച്ച്​ മൃതദേഹം തിങ്കളാഴ്ച്ച നാട്ടിൽ കൊണ്ടുപോകും. മരുമകൻ ഇഖ്ബാൽ മൃതദേഹത്തി​​െൻറ കൂടെ നാട്ടിൽ പോവുന്നുണ്ട്. ഷാർജയിലുള്ള മകൻ ഫാസിൽ നാട്ടിലെത്തിയിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മകൾ: ആരിഫ. മാതാവ്: ഉമ്മു കുൽസു. സാമൂഹിക പ്രവർത്തകനായ ഉമ്മർ മാസ്​റ്ററടക്കം നാല് സഹോദരൻമാരുണ്ട്. ആസ്യ ഏക സഹോദരിയാണ്.
Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.