ദമ്മാം: മകെൻറ കുടുംബത്തോടൊപ്പം കഴിയാൻ സന്ദർശക വിസയിലെത്തിയ ആൾ ഹൃദയാഘാതം മൂലം മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന പാലക്കാട്, മുണ്ടൂർ കോടൂർ കിളിക്കയിൽ വീട്ടിൽ രാധാകൃഷ്ണൻ (70) ആണ് മരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് ഭാര്യ പ്രേമക്കൊപ്പം ദമ്മാമിൽ എത്തിയത്. ഞായറാഴ്ച രാവിലെ പെെട്ടന്ന് നെഞ്ചുവേദന ഉണ്ടാവുകയും തളർന്നു വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തമിഴ്നാട് സർക്കാർ സർവിസിൽനിന്ന് വിരമിച്ച ആളാണ് രാധാകൃഷ്ണൻ. മകൻ മണികണ്ഠൻ അഹമ്മദ് യൂസുഫ് കാനൂ കമ്പനിയിലെ ജീവനക്കാരനാണ്. ഇളയമകൻ വിനോദ് കേയമ്പത്തൂരിൽ ജോലിചെയ്യുന്നു. ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. നാസ് വക്കമാണ് രേഖകൾ ശരിയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.