റിയദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നമ്മുടെ പൂർവികർ ജീവൻ നൽകി നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതും അരക്കിട്ടുറപ്പിക്കേണ്ടതും നമ്മളോരോരുത്തരുടെയും ഘടമയാണെന്നും ഇന്ത്യ ഇന്ത്യയായി നിലനിലനിൽക്കാനും നമ്മുടെ ഭരണഘടന ശിൽപികൾ വിഭാവനം ചെയ്ത ഭാരതത്തെ അടിപതറാതെ, വ്യതിചലിക്കാതെ മുന്നോട്ട് നയിക്കാനും നമ്മളോരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും അതിനായി പുതിയ രീതിയിലുള്ള സ്വാതന്ത്ര്യ സംരക്ഷണ സമരങ്ങൾക്ക് കാലമായെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ബത്ഹയിലെ ‘സബർമതി’ ഹാളിൽ നടന്ന പരിപാടി വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്കുവേണ്ടിയുള്ള മൗനപ്രാർഥനയോടെയാണ് ആരംഭിച്ചത്. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനിക്കടവ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലീം അർത്തിയിൽ ആമുഖ പ്രസംഗം നടത്തി. മുഹമ്മദലി മണ്ണാർക്കാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. എൽ.കെ.അജിത് മുഖ്യ പ്രഭാഷണം നടത്തി.
സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് കുഞ്ഞി കുമ്പള, ഷംനാദ് കരുനാഗപ്പള്ളി, ഷാജി മഠത്തിൽ, ഷഫീഖ് പൂരക്കുന്നിൽ, മഹ മൻസൂർ ബാബു എന്നിവർ സംസാരിച്ചു. സജീര്‍ പൂന്തുറ, യഹ്യ കൊടുങ്ങല്ലൂർ, മൊയ്ദീൻ മണ്ണാർക്കാട്, ഷുക്കൂർ ആലുവ, രാജു പാപ്പുള്ളി, ജയൻ കൊടുങ്ങല്ലൂർ, അൻസായി തൃശൂർ, സിദ്ദീഖ് കല്ലുപറമ്പൻ, മാത്യു എറണാകുളം.
തല്ഹത് തൃശൂർ, വിൻസന്റ് തിരുവനന്തപുരം, സന്തോഷ് കണ്ണൂർ, ഷബീർ വരിക്കപ്പള്ളി, ബിനോയ് കൊല്ലം, വിനീഷ് ഓതായി, സ്മിത മുഹിയുദ്ദീൻ, സലിം വാഴക്കാട്, സൈനു പാലക്കാട്, മുസ്തഫ പാലക്കാട് തുടങ്ങിയവർ സംബന്ധിച്ചു. കരീം കൊടുവള്ളി, റഫീഖ് വെമ്പായം, നാദിർഷ റഹ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അമീർ പട്ടണത്ത് സ്വാഗതവും മജു സിവിൽ സ്റ്റേഷൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.