കോട്ടയം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: വീട്ടിലേക്ക്​ ഫോൺ ചെയ്​തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ മലയാളി മരിച്ചു. റിയാദിൽ 20 വർഷമായി പ്രവാസിയായ കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലിൽ അസീം സിദ്ധീഖ്​ (48) ആണ്​ വെള്ളിയാഴ്​ച രാവിലെ മരിച്ചത്​.

സ്വകാര്യ കമ്പനി ജീവനക്കാരനാണ്​. വർഷങ്ങളായി റിയാദിൽ കുടുംബസമേതം കഴിഞ്ഞുവരികയായിരുന്നു. രണ്ട്​ മാസം മുമ്പാണ്​ കുടുംബത്തോടൊപ്പം അവധിക്ക്​ നാട്ടിൽ പോയി വന്നത്​. വെള്ളിയാഴ്​ച പുലർച്ചെ വീട്ടിലേക്ക്​ ​ഫോൺ ചെയ്​ത്​ പിതാവിനോട്​ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപ​ത്രിയിലേക്ക്​ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: മുഅ്​മിന, മക്കൾ: അയിഷ, ആലിയ, ആമിന, ആദിൽ, അബ്രാർ. പിതാവ്: സിദ്ധീഖ്​. സഹോദരനടക്കം നിരവധി ബന്ധുക്കൾ റിയാദിലുണ്ട്​. മൃതദേഹം നാട്ടിലെത്തിച്ച്​ കോട്ടയം സംക്രാന്തിയിലുള്ള ജുമാ മസ്ജിദ് ഖഖർസ്ഥാനിൽ ഖബറടക്കും. 

Tags:    
News Summary - Kottayam Native collapsed and died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.