?.?.??.?? ?????????? ??????? ????????????? ?????????????? ???????? ????? ?????????? ???????? ?????????????????

ജിദ്ദയിൽ കോൺഗ്രസ് ഓൺലൈൻ മെമ്പർഷിപ് കാമ്പയിൻ

ജിദ്ദ: വിദേശ മലയാളികൾക്കുള്ള കോൺഗ്രസ് ഓൺലൈൻ മെമ്പർഷിപ്​ കാമ്പയിൻ ജിദ്ദയിൽ സംഘടിപ്പിച്ചു. ചടങ്ങിൽ റീജ്യനൽ കമ്മിറ്റി പ്രസിഡൻറ്​ കെ.ടി.എ മുനീർ  അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, സാകിർ ഹുസൈൻ എടവണ്ണ,  ഇഖ്​ബാൽ പൊക്കുന്ന്​, അബ്​ദുൽ മജീദ് നഹ, നൗഷാദ് അടൂർ, അലി തേക്ക്തോട്, സമദ് കിണാശ്ശേരി, ശറഫുദ്ദീൻ കായംകുളം, ശ്രീജിത്ത് കണ്ണൂർ, മുജീബ് തൃത്താല തുടങ്ങിയവർ സംബന്ധിച്ചു.  മെയ് 30 ആണ് അവസാന തിയതി, കൂടുതൽ വിവരങ്ങൾക്ക്  ഫസലുല്ല വെള്ളുബാലി ( 0596619140), ഷിബു കൂരി (0540571422), എന്നിവരുമായി ബന്ധപ്പെടാം. വെബ് സൈറ്റ്​  kpcc.org.in 
ജിദ്ദ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി  നടത്തിയ കോൺഗ്രസ് ഓൺലൈൻ മെമ്പർഷിപ്പ്​ കാമ്പയിൻ  ഒ.ഐ.സി.സി ഗ്ലോബൽ മെമ്പർ അലി തേക്കുതോട് ഉദ്​ഘാടനം. ചെയ്​തു. പ്രസിഡൻറ്​ അനിൽകുമാർ പത്തനംതിട്ട, അയൂബ് പന്തളം , അബ്​ദുൽ റഷീദ് , ഹുസൈൻ തേക്കുതോട്, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി. വിവരങ്ങൾക്ക്​:0507785384. 
Tags:    
News Summary - occ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.