റിയാദ്: ഈ വർഷത്തെ ‘സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഫോറം’ റിയാദിൽ ഏപ്രിൽ ഏഴിന് ആരംഭിക്കും. സ്പോർട്സ്, ഇൻവെസ്റ്റ്മെന്റ് മന്ത്രാലയങ്ങളുടെ സ്പോൺസർഷിപ്പിന് കീഴിൽ സ്പോർട്സ്, ഇൻവെസ്റ്റ്മെന്റ് ഇൻഡസ്ട്രികൾക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട ഫോറം രൂപവത്കരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണിത്. കായിക മേഖലയുടെ സാധ്യതകളെ വ്യവസായികമായി പ്രയോജനപ്പെടുത്താനുള്ള സുപ്രധാന നീക്കവും.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കായിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഈ മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളും അവസരങ്ങളും ഫോറത്തിൽ ചർച്ചചെയ്യും. സ്പോർട്സ് രംഗത്തെ അന്തർദേശീയ നേതാക്കൾ, നിക്ഷേപകർ, സർക്കാർ ഉദ്യോഗസ്ഥർ, ക്ലബ് പ്രസിഡൻറുമാർ, അന്താരാഷ്ട്ര വിദഗ്ധർ എന്നിവരടങ്ങിയ ഒരു സംഘം ഫോറത്തിൽ ഒരുമിച്ച്കൂടും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫോറത്തിൽ നിക്ഷേപകർ, ബിസിനസ് നേതാക്കൾ, കായിക മേഖലയിലെ തീരുമാനമെടുക്കുന്നവർ എന്നിവർക്ക് അവസരമുണ്ടാകും. സൗദിയിലെ കായിക രംഗത്തെ ഭാവിക്കായി ഒരു പുതിയ റോഡ് മാപ്പ് വരക്കുന്നതിനായി എല്ലാ പങ്കാളികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതായിരിക്കും ഫോറം. സ്പെഷലൈസ്ഡ് ഡയലോഗ് സെഷനുകൾ, വർക്ക്ഷോപ്പുകൾ, അനുബന്ധ പ്രദർശനം, ഇൻവെസ്റ്റ്മെന്റ് ഓപ്പർച്യൂണിറ്റീസ് ഹാൾ എന്നിവയിലൂടെ സ്പോർട്സ് മേഖലയിലെ നിക്ഷേപങ്ങളുടെ ആകർഷണീയത വർധിപ്പിക്കുന്നതിന് സഹായിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യും. ഫോറത്തിനൊപ്പം കായിക രംഗത്തെ പ്രമുഖ കമ്പനികളെ ഉൾപ്പെടുത്തി കായിക പ്രദർശനവുമുണ്ടാകും.
ഇത് കായിക മേഖലയുടെ വളർച്ചയെ പിന്തുണക്കുന്ന ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതായിരിക്കും. വിവിധ കായിക മേഖലകളിൽ ലഭ്യമായ നിക്ഷേപാവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ നിക്ഷേപകർക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഇൻവെസ്റ്റ്മെൻറ് ഓപ്പർച്യൂണിറ്റീസ് ഹാളും ഫോറത്തിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.