നിലമ്പൂർ നിയോ ജിദ്ദയിൽ സംഘടിപ്പിച്ച മെഗാ ഇഫ്ത്താർ മീറ്റും, ലഹരി വിരുദ്ധ പരിപാടിയും പാണക്കാട് ബഷീറലി ശിഹാബ്
തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നിയോ നിലമ്പൂർ ജിദ്ദ കമ്മിറ്റി മെഗാ ഇഫ്താർ സംഗമവും ലഹരിക്കെതിരെ പ്രതിജ്ഞയും സംഘടിപ്പിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സ്കൂൾ തലം തൊട്ട് സർവ്വകലാശാലകൾ വരെ, വിദ്യാർഥി, വിദ്യാർഥിനി, യുവാക്കളടക്കമുള്ളവരെ നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന, കേരളത്തെ കീഴടക്കിയ മഹാവിപത്തായ ലഹരി ഉപയോഗത്തെ പാടെ നിഷ്കാസനം ചെയ്യാൻ പ്രവാസി കൂട്ടായ്മകളുടെ പ്രതിഷേധ ധ്വാനി അനിവാര്യമായ സാഹചര്യത്തിലാണ് നിലമ്പൂർ മണ്ഡലത്തിലെ പ്രവാസി കൂട്ടായ്മകളുടെ മുഖ്യ സംഘടനയായ നിയോ നിലമ്പൂർ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള പ്രതിഷേധവും പ്രസക്തമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദ ഫൈസലിയ്യ ലുലു സോക്കർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നിയോ പ്രസിഡന്റ് സുബൈർ വട്ടോളി അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ലഹരി വരുത്തുന്ന വിപത്തിനെക്കുറിച്ചു മുഖ്യപ്രഭാഷണം നടത്തി.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, കെ.എം.സി.സി നേതാക്കളായ ഇസ്ഹാഖ് (നാണി മാസ്റ്റർ), അബുട്ടി പള്ളത്ത്, സുഹൈല ജനീഷ്, ഫസലു മൂത്തേടം, മനാഫ്, സൗദി പൗരൻ ഉസ്മാൻ അൽ ഗാംദി, റഫീഖ് ഫൈസി, നിയോ രക്ഷാധികാരി നജീബ് കളപ്പാടൻ, നിലമ്പൂർ മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി റഷീദ് വരിക്കോടൻ, നിലമ്പൂർ മുനിസിപ്പൽ സ്വാൻ പ്രസിഡന്റ് സൈഫു വാഴയിൽ, സെക്രട്ടറി ഹംസ ചന്തക്കുന്ന്, കെ.പി ഉമ്മർ എന്നിവർ സംസാരിച്ചു.
പി.സി.എ.റഹ്മാൻ (ഇണ്ണി) ലഹരി വിരുദ്ധ സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. നിയോ സെക്രട്ടറി അനസ് നിലമ്പൂർ സ്വാഗതവും ട്രഷറർ മുർഷി കരുളായി നന്ദിയും പറഞ്ഞു.
വി.പി റിയാസ്, റാഫി, സൽമാൻ, ഫിറോസ് വഴിക്കടവ് അബ്ദുൽ കരീം പനോലൻ, ശിഹാബ് പൊറ്റമ്മൽ, അസ്ക്കർ അമരംമ്പലം, ജാബിർ ചങ്കരത്ത്, ഉമ്മർ, കെ.പി. സലാം ചെമ്മല, റഷീദ്, മുനീർ ബാബു ചുങ്കത്തറ, ജലീൽ, ഫൈസൽ മൂത്തേടം, സലീം മുണ്ടേരി, അമീൻ ഇസ്ലാഹി, ഷബീർ കല്ലായി നിലമ്പൂർ, ഷാഹിദ്, ഷെമിൽ എടക്കര എന്നിവർ ഇഫ്ത്താർ സംഗമം നിയന്ത്രിച്ചു. വനിതകൾക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഇഫ്താർ വേദിക്ക് ഷഹ് ല ജാസ്മിൻ, സുനൈന സുബൈർ, മാജിദ സലാം, ജംഷീന ശിഹാബ്, ഷാനിബ എന്നിവർ നേതൃത്വം നൽകി,
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.