ദമ്മാം: കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. സൈഹാത്തിലെ നാദി അൽ തർജ് സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് വർണാഭമായ മാർച്ചുപാസ്റ്റോടെ തുടങ്ങിയ കായിക മത്സരങ്ങൾ രാത്രി 11 ഓടെ സമാപിച്ചു. സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള 15 ഓളം ഏരിയകളിൽ നിന്ന് 400ലധികം കായിക താരങ്ങൾ 20ഓളം മത്സര ഇനങ്ങളിൽ മാറ്റുരച്ചു. കിഡ്ഡീസ്, സബ് ജൂനിയർ, ജൂനിയർ, ജനറൽ, വെറ്ററൻസ്, സൂപ്പർ വെറ്ററൻസ് എന്നീ വിഭാഗങ്ങളിലായി വനിതകൾക്കും പുരുഷന്മാർക്കും വെവ്വേറെ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
ഏറ്റവും കൂടുതൽ പോയൻറ് നേടി അദാമ ഏരിയ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. സെൻട്രൽ ആശുപത്രി ഏരിയ രണ്ടാം സ്ഥാനവും അബ്ദുല്ല ഫുആദ് ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏരിയകൾ തമ്മിൽ നടന്ന ആവേശകരമായ വടംവലി, ഷൂട്ട് ഔട്ട് മത്സരങ്ങളിൽ ദല്ല ഏരിയയും ബാൾ ഔട്ട് റിലേ മത്സരങ്ങളിൽ അൽ അമാമറ ഏരിയയും ജേതാക്കളായി. മത്സരങ്ങൾക്ക് മുമ്പ് 15 ഏരിയകളെ പെങ്കടുപ്പിച്ച് നടന്ന മാർച്ച് പാസ്റ്റിന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അസ്ലം കൊളക്കോടൻ, കൺവീനർ ഷിബിലി ആലിക്കൽ, കോഓഡിനേറ്റർമാരായ മഹമൂദ് പൂക്കാട്, ഫൈസൽ ഇരിക്കൂർ, സൈനുൽ ആബിദീൻ കുമളി, സലാം മുയ്യം, അഫ്സൽ വടക്കേക്കാട്, അബ്ദുറഹ്മാൻ പൊന്മുണ്ടം, സലാഹുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മഖ്ബൂൽ, സിദ്ദീഖ് പാണ്ടികശാല, അബ്ദുൽ മജീദ്, റഹ്മാൻ കാര്യാട്, അമീറലി കൊയിലാണ്ടി, ബഷീർ ബാഖവി, മുജീബ് കൊളത്തൂർ, അഷ്റഫ് ആളത്ത്, ഖാസിം ഷാജഹാൻ, ഖാദർ മാസ്റ്റർ തുടങ്ങിയവർ ചേർന്ന് സല്യൂട്ട് സ്വീകരിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര പതാക ഉയർത്തി. കായികാധ്യാപകരായ ശിഹാബ്, നിഷാദ്, ഹനീഷ്, ജൗഹർ കുനിയിൽ, കെ.പി. ഹുസൈൻ, ഇഖ്ബാൽ ആനമങ്ങാട്, ഷബീർ തേഞ്ഞിപ്പലം, കെ.പി. സമദ്, ഷഹീർ മജ്ദാൽ, ഉണ്ണീൻ കുട്ടി, കൺവീനർമാരായ റിയാസ്, വി.പി. നിസാർ, നാജിം ഇഖ്ബാൽ, വനിതാ വിങ് പ്രസിഡൻറ് റൂഖിയ റഹ്മാൻ, ജനറൽ സെക്രട്ടറി സഹല, ഫസ്ന, സഫറോൺ, നിലൂഫർ, ജുമാന, ആയിഷ, റംല അലി, നസീമ ഹുസൈൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. നാച്ചു അണ്ടോണ, ഒ.പി. ഹബീബ്, സി.പി. ശരീഫ്, മുഷ്ത്താഖ്, ടി.ടി. കരീം, അമീൻ, കബീർ കൊണ്ടോട്ടി, സാജിത നഹ, സമീഹ തുടങ്ങിയ നേതാക്കൾ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.