ജിദ്ദ: ഗസ്സയിലെആശുപത്രിയിൽ ബോംബെറിഞ്ഞ് ഇസ്രായേൽ നടത്തിയ ഭയാനക കൂട്ടക്കൊലയെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ ശക്തമായി അപലപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ഫലസ്തീനികൾ മരിക്കാനും നിരവധിപേർക്ക് പരിക്കേൽക്കാനും ഇടയായിരിക്കുകയാണ്. ഇത് യുദ്ധക്കുറ്റവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവും സംഘടിത ഭരണകൂട ഭീകരതയുമാണ്.
അതിനാൽ ഇസ്രായേൽ ഉത്തരവാദിത്തവും ശിക്ഷയും അർഹിക്കുന്നു. ഇസ്രായേൽ അധിനിവേശം അതിന്റെ കുറ്റകൃത്യങ്ങൾക്കും ഭീകരപ്രവർത്തനങ്ങൾക്കും ഫലസ്തീൻ ജനതക്കെതിരായ ക്രൂരആക്രമണങ്ങൾക്കും ഉത്തരവാദിയാണെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു. ഇത് എല്ലാ മാനുഷിക മൂല്യങ്ങളുമായി പൊരുത്തപ്പെടാത്തതും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനവുമാണ്. ഗസ്സയിൽ ഇസ്രായേൽ അധിനിവേശം നടത്തുന്ന യുദ്ധക്കുറ്റങ്ങൾ തടയുന്നതിനും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുന്നതിനും അടിയന്തരമായി ഇടപെടൽ നടത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ സുരക്ഷ കൗൺസിലിനോടും സെക്രട്ടറി ജനറൽ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.