ജിദ്ദ: രാമനവമി ചടങ്ങുകൾക്കിടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളെ അപലപിച്ച് ലോക മുസ്ലിം കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി).
ബിഹാറിൽ ഒരു മതപാഠശാലയും അതിന്റെ ലൈബ്രറിയും കത്തിച്ചതുൾപ്പെടെയുള്ള ഹിന്ദുത്വ വാദികളുടെ പ്രവർത്തനങ്ങളെ ജനറൽ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു. ഇന്ത്യയിൽ ഇസ്ലാമോഫോബിയ വർധിക്കുന്നതിന്റെയും മുസ്ലിംകളെ ആസൂത്രിതമായി ലക്ഷ്യമിടുന്നതിന്റെയും വ്യക്തവും പ്രകടവുമായ ഇത്തരം പ്രകോപനപരമായ അക്രമവും അട്ടിമറിയും തങ്ങൾ കടുത്ത ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.
ഇത്തരം പ്രവൃത്തികൾക്കുള്ള പ്രേരകർക്കും കുറ്റക്കാർക്കുമെതിരെ ശക്തമായ നടപടിയെടുക്കാനും മുസ്ലിംകളുടെ സുരക്ഷ, അവകാശങ്ങൾ, അന്തസ്സ് എന്നിവ ഉറപ്പുവരുത്താനും ഇന്ത്യൻ അധികാരികളോട് ജനറൽ സെക്രട്ടേറിയറ്റ് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.