അൽഅഹ്സ: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും, ശാസ്ത്ര വിവരസാങ്കേതിക വിപ്ലവത്തിലൂടെ ഭാരതത്തെ ഉന്നതിയിലേക്കു കൈപിടിച്ചുയർത്തിയ ഡിജിറ്റൽ ഇന്ത്യയുടെ പിതാവുമായ രാജീവ് ഗാന്ധിയുടെ 33ാമത് രക്തസാക്ഷിത്വ ദിനം ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു. മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് അർശദ് ദേശമംഗലം അധ്യക്ഷത വഹിച്ചു. നവാസ് കൊല്ലം, റഫീഖ് വയനാട്, മൊയ്തു അടാടിയിൽ, അഷ്റഫ് കരുവാത്ത്, റിജോ ഉലഹന്നാൻ, ഷിബു മുസ്തഫ എന്നിവർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു.
ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗീസ് നന്ദിയും പറഞ്ഞു. പ്രവർത്തകർ രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജവഹർ ബാലമഞ്ച് പ്രവർത്തകരുടെ നേതൃത്വത്തിൽ സർവമത പ്രാർഥനകളോടെ തുടങ്ങിയ അനുസ്മരണ പരിപാടികൾ ദേശീയ ഗാനാലാപനത്തോടെ അവസാനിച്ചു. സിജൊ രാമപുരം, നവാസ് അൽനജ, അനിൽകുമാർ സുക്കൈക്ക്, മുരളീധരൻ ചെങ്ങന്നൂർ, ശംസു മഹാസിൻ, ഷാജി പട്ടാമ്പി, ജിബിൻ മാത്യു, റിസ് വാൻ ഷിബു, അറൈൻ സിജൊ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.