ദമ്മാം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടാഴ്ചയിലേറെയായി കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിനിടെ മരിച്ചത് 20 കര്‍ഷകരാണെന്നും ഇതിന് ഉത്തരവാദികളായ സര്‍ക്കാര്‍ വില നല്‍കേണ്ടി വരുമെന്നും ദമ്മാം ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രസ്താവിച്ചു.
ഞായറാഴ്ച ദുഃഖാചരണ ദിനമാണെന്നും എല്ലാ ഗ്രാമങ്ങളിലും രക്തസാക്ഷികള്‍ക്കുവേണ്ടി ആദരാഞ്ജലി അര്‍പ്പിക്കല്‍ നടക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത സർക്കാർ രാജ്യത്തോട് കാണിക്കുന്ന കൊടും ക്രൂരതയാണെന്നും ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
കര്‍ഷകരുടെ മേൽ അടിച്ചേൽപിക്കുന്ന കാര്‍ഷിക നിയമം ലോകരാജ്യങ്ങൾ ബഹുമാനിച്ചിരുന്ന ഇന്ത്യയുടെ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതാണെന്ന് ജില്ല കമ്മിറ്റി പ്രസിഡൻറ് റസാഖ് തെക്കേപ്പുറം, രക്ഷാധികാരി അബ്ദുൽ റഷീദ്, ജനറൽ സെക്രട്ടറി അസ്ലം ഫറോക്ക്, ട്രഷറർ പി.കെ. ഷിനോജ് എന്നിവർ പറഞ്ഞു. പ്രതിഷേധ യോഗത്തിൽ ഷാനിദ് ആമ്പന്നൂർ, ഗഫൂർ വടകര, അബ്ദുല്ല നരിപ്പറ്റ, അബ്ദുൽ ഹമീദ്, മനോജ് കുമാർ, നാസർ കുറ്റ്യാടി, എൻ.പി. ഫൈസൽ, സത്താർ ജീപാസ്, അബ്ദുൽ കരീം, റഹീസ് അബൂബക്കർ, നിസാർ കൊക്കിവളവ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.