ബുറൈദ: ഒ.ഐ.സി.സി അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യൻ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ബുറൈദയില്‍ നടന്ന പരിപാടിയിൽ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സക്കീർ പത്തറ ദേശീയ പതാക ഉയര്‍ത്തി. ചടങ്ങിൽ പ്രവർത്തകർ ദേശീയഗാനം ആലപിച്ചു. തുടർന്ന് സ്വതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കുകയും മധുരപലഹാര വിതരണം നടത്തുകയും ചെയ്തു.
കോണ്‍ഗ്രസ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ സഹന സമര പോരാട്ടങ്ങളേയും പോരാട്ടങ്ങളിലൂടെ സ്വായത്തമാക്കിയ സ്വാതന്ത്ര്യത്തേയും കളങ്കപ്പെടുത്താനോ സ്വാതന്ത്ര്യ സമര ചരിത്രത്തിൽനിന്നും കോൺഗ്രസിെൻറ പങ്ക് മായ്ച്ചുകളയാനോ ആര്‍ക്കും സാധിക്കില്ലെന്ന് എന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം സംസാരിച്ചു. വൈസ് പ്രസിഡൻറ് അബ്ദുറഹ്മാന് തിരൂര്‍, ആൻറണി പടയാറ്റില്‍, റഹീം കണ്ണൂര്‍, അബ്ദുറഹ്മാന് കാപ്പാട്, മുജീബ് ഒതായി എന്നിവര്‍ നേതൃത്വം നല്കി. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.