റിയാദ്: കോഴിക്കോട് ജില്ലയിൽ നിന്നും ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരണം നൽകി. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്ലോബൽ കമ്മിറ്റി അംഗം റഷീദ് കൊളത്തറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.ടി. ഹർഷാദ് അധ്യക്ഷത വഹിച്ചു.
ഷഫാദ് അത്തോളി, ഷിഹാബ് കൈതപ്പൊയിൽ, മജു സിവിൽ സ്റ്റേഷൻ, മുഹമ്മദ് ഇഖ്ബാൽ, ഷിബി ചാക്കോ കോടഞ്ചേരി, ജംഷീർ ചെറുവണ്ണൂർ, അജ്മൽ പുതിയങ്ങാടി, മുജീബ് റഹ്മാൻ കൂടരഞ്ഞി, സാദിഖ് വലിയപറമ്പ് എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ ചടങ്ങിൽ ഷാൾ അണിയിച്ച് ആദരിച്ചു. വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്നിനെ റഷീദ് കൊളത്തറയും ജോയന്റ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളിയെ മോഹൻദാസ് വടകരയും മീഡിയ കൺവീനർ അശ്റഫ് മേച്ചേരിയെ അസ്കർ മുല്ലവീട്ടിലും നിർവാഹക സമിതി അംഗം നാസർ മാവൂരിനെ നയീം കുറ്റ്യാടിയും ആദരിച്ചു.
ടി.പി. അബ്ദുൽ അസീസ്, സത്താർ കാവിൽ, അബ്ദുൽ കരീം മാവുർ, അബ്ദുൽ ഗഫൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഒമർ ഷരീഫ് ബേപ്പൂർ സ്വാഗതവും അബ്ദു റിഫായി സ്രാങ്കിൻറകത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.