റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കേന്ദ്രം നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഇത് ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിെൻറ മാത്രം വിഷയമല്ല. ബത്ഹയിലെ സഫാമക്ക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജിഫിൻ അരീക്കോട് അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, മുഹമ്മദലി മണ്ണാർക്കാട് എന്നിവർ സംസാരിച്ചു. സക്കീർ ദാനത്ത്, അമീർ പട്ടണത്ത്, ഗിരീഷ്, പ്രഭാകരൻ ഒളവട്ടൂർ, ഭാസ്കരൻ മഞ്ചേരി, ഉണ്ണികൃഷ്ണൻ, ജമാൽ എരഞ്ഞിമാവ്, റിയാസ് വണ്ടൂർ, സബീർ മങ്കട, സൈനുദ്ദീൻ കാപ്പ്, വഹീദ് വാഴക്കാട്, കരീം മഞ്ചേരി, പർവേസ് നിലമ്പൂർ, ഷാജി നിലമ്പൂർ, റഷീദ് ബാബു കൊടിഞ്ഞി, ഹബീബ് റഹ്മാൻ, ഷാനവാസ് കുട്ടിപ്പാറ, മുത്ത് പാണ്ടിക്കാട്, ശിഹാബ് വെട്ടത്തൂർ, ഷറഫു ചിറ്റാൻ, ജൈസൽ ഒതായി തുടങ്ങിയവർ നേതൃത്വം നൽകി. ജംഷാദ് തുവ്വൂർ സ്വാഗതവും വിനീഷ് ഒതായി നന്ദിയും പറഞ്ഞു.
അബ്ഹയിൽ ഐ.സി.എഫ് പൗരസഭ
അബ്ഹ: ‘മതേതര രാജ്യത്ത് മതം നോക്കി പൗരത്വം' എന്ന തലക്കെട്ടില്‍ ഐ.സി.എഫ് അബ്ഹ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരസഭ സംഘടിപ്പിച്ചു. ഭിന്നതകള്‍ മാറ്റിെവച്ച് ഒരുമിച്ചുള്ള പ്രതിഷേധങ്ങള്‍ക്കേ പൗരത്വ ഭേദഗതി നിയമം പോലുള്ളവയെ മറികടക്കാന്‍ കഴിയൂവെന്ന് പൗരസഭ അഭിപ്രായപ്പെട്ടു. ദാറുസ്സലാം ഓഫിസില്‍ നടന്ന പരിപാടി ഐ.സി.എഫ് സൗത്ത് പ്രോവിന്‍സ് പബ്ലിക്കേഷന്‍ സെക്രട്ടറി സൈനുദ്ദീന്‍ അമാനി കണ്ണൂർ ഉദ്ഘാടനം ചെയ്തു.
കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫ. ഷാഹുൽ ഹമീദ് കോട്ടക്കൽ മുഖ്യപ്രഭാഷണം നടത്തി. ബശീര്‍ അന്‍വരി അധ്യക്ഷവഹിച്ചു. ഡോ. ലുഖ്മാൻ (കിങ് ഖാലിദ് യൂനിവേഴ്സിറ്റി), പ്രകാശന് നാദാപുരം (ഒ.ഐ.സി.സി), അബ്ദുറഹ്മാൻ ഹാജി (ഐ.എം.സി.സി), ഷറഫുദ്ദീന് പാഴേരി (സോഷ്യല്‍ ഫോറം), ഡോ. തഫസ്സുല്‍ ഇഹ്ജാസ് തലശ്ശേരി, അബ്ദുസ്സലാം കുറ്റ്യാടി (ഐ.സി.എഫ്), ഹബീബ് മൗലവി (എസ്.ഐ.സി), പ്രഫ. ജാബിർ കൊടിയത്തൂർ, സിദ്ദീഖ് മൗലവി കിളിരാണി (ഐ.സി.എഫ്), സലീം (കൈരളി) എന്നിവർ സംസാരിച്ചു. ഇബ്രാഹിം സഖാഫി മോഡറേറ്ററായിരുന്നു. അബ്ദുല്ല ദാരിമി വളപുരം സ്വാഗതവും മുഹമ്മദ് കുട്ടി മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
ദവാദ്മി കെ.എം.സി.സി പ്രതിഷേധ സംഗമം
ദവാദ്മി: കെ.എം.സി.സി ദവാദ്മി സെൻട്രൽ കമ്മിറ്റി പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഡോ. ഫഹീം മുഖ്യാതിഥിയായിരുന്നു. കമ്മിറ്റി പുതുവർഷ കലണ്ടർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സക്കീർ വലിയോറ കോപ്പി സുബൈർ ചെറുവണ്ണൂരിന് നൽകി പ്രകാശനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഉൗഫ് ഹുദവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ കാരാടൻ സ്വാഗതവും ട്രഷറർ അമീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.