റിയാദ്: ഒ.െഎ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയും നെസ്റ്റോ ഹൈപ്പർമാർക്കറ്റും സം യുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് ‘കളർ ഫെസ്റ്റ്’ ചിത്രരചനമത്സരം വെള്ളിയാഴ ്ച ഉച്ചക്ക് ഒന്ന് മുതൽ റിയാദ് അസീസിയ നെസ്റ്റോ (ഗാർഡാനിയ) ട്രെയിൻ മാളിൽ നടക്കുെ മന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുട്ടികൾക്കാണ് മത്സരം. വൈകീട്ട് 3.30വരെ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ടാവും. നാലിന് മത്സരങ്ങൾ ആരംഭിക്കും. എൽ.കെ.ജി മുതൽ ഒന്നാം ക്ലാസ് വരെ (ഗ്രൂപ് -എ), രണ്ട് മുതൽ നാല് വരെ (ഗ്രൂപ് -ബി), അഞ്ച് മുതൽ എട്ട് വരെ (ഗ്രൂപ് -സി), ഒമ്പത് മുതൽ 12 വരെ (ഗ്രൂപ് -ഡി) എന്നിങ്ങനെ നാല് ഗ്രൂപ്പുകളായാണ് മത്സരം. എല്ലാ ഗ്രൂപ്പുകളിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് നെസ്റ്റോ ആകർഷക സമ്മാനങ്ങൾ നൽകും. ഒന്നാം സമ്മാനം സ്വാർണനാണയമാണ്.
മത്സരത്തിൽ ഏറ്റവും മികവ് പുലർത്തുന്ന കുട്ടിക്ക് എയർ ഇന്ത്യ നൽകുന്ന ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ് സമ്മാനമായി നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. റിയാദിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകളിലെയും വിദ്യാർഥികളും മത്സരത്തിൽ പങ്കാളികളാവും. 18 വയസ്സിന് മുകളിലുള്ളവർക്ക് കാരിക്കേച്ചർ മത്സരവും ഉണ്ടായിരിക്കും. ഇതിലെ വിജയിക്ക് കാഷ് പ്രൈസ് നൽകും. അൽറയാൻ പോളിക്ലിനിക്കിെൻറ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും. കൂടുതൽ വിവരങ്ങൾക്ക് അബ്ദുൽ കരീം കൊടുവള്ളി (0503824554), എം.ടി. ഹർഷാദ് (0500 609227), അശ്റഫ് മേച്ചീരി (0546474174) എന്നിവരെ ബന്ധപ്പെടാം.
രജിസ്ട്രേഷൻ ഫോറങ്ങൾ അതത് സ്കൂളുകളിൽ ലഭിക്കും. www.oiccriyadh.com/colourfest/form.php എന്ന ലിങ്കിൽ ഓൺലൈൻ രജിസ്ട്രേഷനായും രജിസ്റ്റർ ചെയ്യാം. ഇൗ പരിപാടിയിൽനിന്നും ലഭിക്കുന്ന വരുമാനം ജില്ലകമ്മിറ്റി പാവപ്പെട്ടവർക്ക് നിർമിച്ച് നൽകുന്ന ‘ഇന്ദിരാജി സ്നേഹഭവന’ പദ്ധതിക്ക് വിനിയോഗിക്കും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും നിർധനരായ ആളുകളെ കണ്ടത്തി വീട് നിർമിച്ച് നൽകുന്ന ഇൗ പദ്ധതിപ്രകാരം ഇതിനകം രണ്ട് വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിയെന്നും ഭാരവാഹികൾ പറഞ്ഞു. ബാക്കിയുള്ള മണ്ഡലങ്ങളിലെ വീടുകളുടെ നിർമാണം പുരോഗമിക്കുന്നു.
വാർത്തസമ്മേളനത്തിൽ പ്രോഗ്രാം ചെയർമാൻ അബ്ദുൽ കരീം കൊടുവള്ളി, കൺവീനർ മോഹൻദാസ് വടകര, ഭവന പദ്ധതി ചെയർമാൻ നവാസ് വെള്ളിമാട്കുന്ന്, സെക്രട്ടറി എം.ടി. ഹർഷാദ്, ജമാൽ എരഞ്ഞിമാവ്, മീഡിയ കൺവീനർ അശ്റഫ് മേച്ചീരി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.