ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി ഗാന്ധി ജയന്തി ദിനാഘോഷത്തിെൻറ ഭാഗമായി 'ബാപ്പുജിയുടെ ഇന്ത്യ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സര വിജയിക്ക് സമ്മാനം വിതരണം ചെയ്തു. സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനത്തിന് ആൻഡ്രിയ ലിസ ഷിബുവാണ് അർഹയായത്. പത്തനംതിട്ട തിരുവല്ല സ്വദേശികളായ ഷിബു, നിഷ ദമ്പതികളുടെ മകളായ ആൻഡ്രിയ ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനിയാണ്. ആൻഡ്രിയക്കുള്ള ഉപഹാരം റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ കൈമാറി. ജില്ല പ്രസിഡൻറ് അനിൽകുമാർ പത്തനംതിട്ട, ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, നാഷനൽ കമ്മിറ്റി അംഗം മനോജ് മാത്യു അടൂർ, റീജനൽ കമ്മിറ്റി ഓഡിറ്റർ വിലാസ് അടൂർ, ജില്ല കമ്മിറ്റി വൈസ് പ്രസിഡൻറ് അയൂബ്ഖാൻ പന്തളം, ജനറൽ സെക്രട്ടറി സിയാദ് പടുതോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.