ഒ.ഐ.സി.സി  ‘എജ്യു- ചൈല്‍ഡ് ഡെ’

ജിദ്ദ:  ജവഹര്‍ലാല്‍ നഹ്റുവിന്‍െറ ജന്മദിനത്തോടനുബന്ധിച്ച്   ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേണ്‍ റീജ്യനല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘എജ്യു- ചൈല്‍ഡ് ഡേ’ ആഘോഷ പരിപാടി ജവഹര്‍ ബാലജന വേദി പ്രസിഡന്‍റ് ബാസിം ബഷീര്‍  ഉദ്ഘാടനം ചെയ്തു. കെ.മുരളീധരന്‍ എം.എല്‍.എ ടെലി കോണ്‍ഫറന്‍സ് വഴി യോഗത്തെ അഭിസംബോധന ചെയ്തു. ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ, എം. ശരീഫ് കുഞ്ഞു , ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍  ഇക്ബാല്‍ പൊക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. റീജ്യനല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ. ടി. എ മുനീര്‍ അധ്യക്ഷത വഹിച്ചു. സെയാന്‍ സാകിര്‍, ബാസിമ ബഷീര്‍, നബീല്‍ നൗഷാദ്, അമല്‍ മുനീര്‍ എന്നി കുട്ടികള്‍ ചരിത്രത്തിലെ മഹാന്‍മാരെ കുറിച്ച് സംസാരിച്ചു.
ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളായ അബ്ബാസ് ചെമ്പന്‍, അബ്ദുറഹീം ഇസ്മായില്‍, അലി തേക്കുതോട്, അബ്ദുറഹ്മാന്‍ അമ്പലപ്പള്ളി, മുജീബ് മുത്തേടത്ത്, മറ്റു ഭാരവാഹികളായ  രാജശേഖരന്‍ അഞ്ചല്‍,  ശറഫുദ്ദീന്‍ കായംകുളം, ജോഷി വര്‍ഗീസ്, നൗഷാദ് അടൂര്‍, നാസിമുദ്ദീന്‍ , ശ്രീജിത്ത് കണ്ണൂര്‍,  അനിയന്‍ ജോര്‍ജ്, ബഷീര്‍ പരുത്തികുന്നന്‍,  അനില്‍കുമാര്‍ പത്തനംതിട്ട,  ലത്തീഫ് മക്രേരി, അസാബ് വര്‍ക്കല, സാദിക്ക് കായംകുളം, രാജഗോപാല്‍ ഇലകട്രോ, സലാം പെരുവഴി, കരീം മണ്ണാര്‍ക്കാട്, ടി. കെ. അഷറഫ്, സാകിര്‍ ചെമ്മണൂര്‍, ഷിബു കൂരി, ഇസ്മായില്‍ ചോക്കാട്, ഫസലുല്ല വെള്ളുബാലി,  അബ്ദുല്‍ ഖാദര്‍, നൗഷിര്‍ കണ്ണൂര്‍, മുനീര്‍ പത്തനംതിട്ട, ലൈല സാകിര്‍, മൗസിമി ശരീഫ്, സുനിത നാസിമുദ്ദീന്‍, ശിബില ബഷീര്‍, സമീന ഗഫൂര്‍,  ശിഹാബ് മുവാറ്റുപുഴ, മന്‍സൂര്‍ എടവണ്ണ  തുടങ്ങിയവര്‍  സംബന്ധിച്ചു. 
 അജാസ് അന്‍വര്‍, മെഹ്നാ മുനീര്‍, ഫര്‍സാന ഇഖ്ബാല്‍, ഷാന സുലൈമാന്‍, സംറീന്‍ ഫാത്തിമ, അഫ്സല്‍ ഇഖ്ബാല്‍, റേഷന്‍ സാജിര്‍, ഇശാ നസീര്‍ (ഇച്ചു),  അസ്ഹര്‍ അലി (സാനു), അസ്മിന്‍ ( മിന്നു) ഫാത്തിമ ഹിബ തുടങ്ങിയവര്‍   കലാപരിപാടികള്‍ അവതരിപ്പിച്ചു. മഹാരാര്‍ഥന്‍മാരായ നേതാക്കളുടെ  ജീവചരിത്ര വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. 
 ജനറല്‍ സെക്രട്ടറി സാകിര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും സെക്രട്ടറി മുജീബ് തൃത്താല നന്ദിയും പറഞ്ഞു. 
Tags:    
News Summary - OICC 'edu-child day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.