യാംബു: ഒ.ഐ.സി.സി യാംബു ഏരിയ കമ്മിറ്റിയുടെ തിരഞ്ഞടുക്കപ്പെട്ട പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് പെരുന്നാൾ രാത്രി സംഘടിപ്പിച്ച ‘ഈദ് ഫെസ്റ്റ് 2024’ പ്രവാസികൾക്ക് വ്യത്യസ്ത അനുഭവമായി. ഗാനമേള, കുട്ടികളുടെ കലാ പ്രകടനങ്ങൾ, സാംസ്കാരിക സമ്മേളനം എന്നിവ ശ്രദ്ധേയമായി. യാംബു നഗാദി ഓപൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബാലികാ ബാലന്മാരുടെ സ്റ്റേജ് പരിപാടികൾ അരങ്ങേറി. ജിദ്ദയിൽ നിന്നെത്തിയ ഗായകരായ ഹകീം അരിമ്പ്ര, നൂഹ് ഭീമാപ്പള്ളി , സിറാജ് നിലമ്പൂർ, ഡോ. ഫർസാന, മായ ശങ്കർ എന്നിവരുടെ ഗാനങ്ങൾ ശ്രദ്ധ നേടി. സൗദി കോടതി വധശിക്ഷക്ക് വിധിച്ച കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ വധശിക്ഷ ദിയാധനം നൽകി ഒഴിവാക്കാനായി ഫണ്ട് സമാഹരണം നടത്തിയത് ഏറെ പ്രശംസ പിടിച്ച് പറ്റി.
യാംബു ഒ.ഐ.സി.സി പ്രസിഡന്റ് സിദ്ദീഖുൽ അക്ബർ അധ്യക്ഷത വഹിച്ചു. ഈദ് ഫെസ്റ്റ് ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ശങ്കർ എളങ്കൂർ ഉദ്ഘാടനം ചെയ്തു. റീജനൽ കമ്മിറ്റി സെക്രട്ടറി അസ്ക്കർ വണ്ടൂർ, റീജനൽ കമ്മിറ്റി മെംബർ മുജീബ് പൂവച്ചൽ എന്നിവർ സംസാരിച്ചു. മായ ശങ്കർ പ്രാർഥനഗീതം ആലപിച്ചു. യാംബു ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ശഫീഖ് മഞ്ചേരി സ്വാഗതവും സെക്രട്ടറി ഷമീൽ മമ്പാട് നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ റിയാസ് മോൻ,സിജീഷ് കളരിയിൽ,അബ്ദുന്നാസർ കുറുകത്താണി, ഫസൽ മമ്പാട്, സൈനുദ്ദീൻ, നിഷാദ്,ഷൈജൽ, മുഹമ്മദ്, ഹാരിസ്, ഹരിദാസ്, അനീസ് ബാബു, ശരത് നായർ, ഫർഹാൻ, ഷിഹാബ്, റാഷിൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.