ഹാഇൽ: പ്രമുഖ സാമൂഹിക പ്രവർത്തകനും ഹാഇലിലെ ഇന്ത്യക്കാരുടെ ലേബർ ഓഫിസ് കോഓഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ചാൻസ അബ്ദുറഹ്മാന് ഒ.ഐ.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.
ഹൈദർ അലി ഖാസിം അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളിലെ സാമൂഹിക പ്രവർത്തകരായ ബഷീർ മാള, അബ്ദുൽ സത്താർ പുന്നാട്, ബാപ്പു എസ്റ്റേറ്റുമുക്ക്, സിദ്ധിക്ക് വി.എഫ്.എസ്, നിസാം അൽ ഹബീബ്, ഡോ. അരവിന്ദ് ജെ. ശിവൻ തുടങ്ങിയവർ ചേർന്ന് ചാൻസ അബ്ദുറഹ്മാനെ ആദരിച്ചു. സാബു തേക്കട സ്വാഗതവും സദഖത്ത് വള്ളിക്കുന്നം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.