ബുറൈദ: ഒ.ഐ.സി.സി ഉനൈസ കമ്മിറ്റി സമൂഹ ഇഫ്താർ സംഗമം നടത്തി. പ്രസിഡൻറ് സാലി കരുവാറ്റ അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ സഖാഫി ഇഫ്താർ സന്ദേശം നൽകി. ഒ.ഐ.സി.സി ഖസീം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ, ജനറൽ സെക്രട്ടറി പി.പി.എം. അഷ്റഫ് കോഴിക്കോട്, ഉനൈസ കമ്മിറ്റി വൈസ് പ്രസിഡൻറ് ഇസ്മാഈൽ പത്തനംതിട്ട, സാമൂഹിക പ്രവർത്തകൻ ബി. ഹരിലാൽ, ഡോ. ലൈജു, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ അബ്ദുറഹ്മാൻ കാപ്പാട്, മുജീബ് ഒതായി എന്നിവർ സംസാരിച്ചു. എക്സി. അംഗങ്ങളായ ഷാജി തോമസ്, അഷ്റഫ് വിളക്കുടി, വി.എ. ജലീൽ, മധു, നൗഷാദ്, അസീസ്, നഹാസ് റഫീഖ്, സജീർ, ജോസ്, രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് സ്വാഗതവും ട്രഷറർ കമാൽ കൊല്ലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.