ദമ്മാം: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുംബൈ താനെ സ്വദേശി ഇജാസ് സഗീർ ശൈഖിന് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി യാത്രയയപ്പ് നൽകി.ഹജ്ജ് കർമത്തിനെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായുള്ള വളൻറിയർ ടീമിൽ പ്രവർത്തിച്ചിട്ടുള്ള ഇജാസ് സഗീർ ശൈഖ് 24 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.
റീജനൽ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ബിജു കല്ലുമല ഉപഹാരം ഇജാസിന് നൽകി.ജനറൽ സെക്രട്ടറി ഇ.കെ. സലിം, ദമ്മാം ഒ.ഐ.സി.സി ഹജ്ജ് വളൻറിയർ ടീം ക്യാപ്റ്റൻ അജാസ് അലി എന്നിവർ ചടങ്ങിൽ പെങ്കടുത്തു. ഇജാസിനോടൊപ്പം നാട്ടിലേക്ക് മടങ്ങുന്ന സൗദി ന്യൂസിലൻഡ് മിൽക് പ്രൊഡക്റ്റ്സിലെ മറ്റു ജീവനക്കാരായ താനെ സ്വദേശി മുഹമ്മദ് കിസർ ശൈഖ്, ബേണ്ടി ബസാർ സ്വദേശി അത്തർ ശൈഖ്, താനെ മിറാ റോഡ് സ്വദേശി മെൽവിൻ അരാൻഹ എന്നിവരും യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.