റിയാദ്: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി റിയാദിൽ ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി പതാക ഉയർത്തി. റെജിമുൽഖാൻ ചുനക്കര ദേശഭക്തി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സാംസ്കാരിക സമ്മേളനത്തിൽ നാഷനൽ കമ്മിറ്റി സെക്രട്ടറി ഷാജി സോന അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കൺവീനർ ഷാജഹാൻ കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സത്താർ കായംകുളം സ്വാഗതവും സിദ്ധീഖ് കല്ലുപറമ്പൻ നന്ദിയും പറഞ്ഞു. കുമ്മിൾ സുധീർ (നവോദയ), വിനോദ് (ന്യൂ ഏജ്), ഇബ്രാഹിം സുബ്ഹാൻ, ജിജോ, നൗഷാദ് സിറ്റി ഫ്ലവർ, ഫഹദ് ജെറീർ, ജയൻ കൊടുങ്ങല്ലൂർ, മൈമൂന അബ്ബാസ്, ഹരി നായർ, ജോൺസൺ മാർക്കോസ്, കുഞ്ഞുമോൻ കൃഷ്ണപുരം, എസ്.പി. ഷാനവാസ്, വിജയൻ നെയ്യാറ്റിൻകര, ബനൂജ് പുലത്ത്, സുരേഷ് ഭീമനാട്, പീറ്റർ കോതമംഗലം, റഫീഖ് വെളിയാമ്പറ, രാജൻ കാരിച്ചാൽ, ഇഖ്ബാൽ കോഴിക്കോട് തുടങ്ങിയവർ സംസാരിച്ചു. അജിനാസ്, ഷിബിൻ സിദ്ദിഖ്, ഉനൈസ്, അഖിനാസ് എം. കരുനാഗപ്പള്ളി, ഇബ്രാഹിം നവാസ് എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. സൗദ് ബിൻ സിദ്ദീഖ്, ആൻഡ്രിയ, സഫ, ഷാഹിയ, ഡാനിഷ്, നേഹ, ദിയ എന്നിവരുടെ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.