ഒ.ഐ.സി.സി കോഴിക്കോട് ജില്ല
കമ്മിറ്റി അംഗത്വ കാർഡ് വിതരണം
ജിദ്ദ: കെ.പി.സി.സിയുടെയും ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെയും നിർദേശപ്രകാരം ആരംഭിച്ച അംഗത്വ പ്രവർത്തനത്തിന്റെ ഭാഗമായി ജിദ്ദ കോഴിക്കോട് ജില്ല ഒ.ഐ.സി.സി കമ്മിറ്റിയുടെ അംഗത്വ കാർഡ് വിതരണോദ്ഘാടനം റീജനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സാക്കിർ ഹുസൈൻ എടവണ്ണ, ഷിനോയ് കടലുണ്ടിക്ക് നൽകി നിർവഹിച്ചു.
അൽഅബീർ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ് അനിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഐ.ടി സെൽ കോഓഡിനേറ്റർ ഇഖ്ബാൽ പൊക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ ശ്രീജിത്ത് കണ്ണൂർ, ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മുത്തേടത്ത്, പ്രിൻസാദ് പാറായി, അഷ്റഫ് കുറിയോട്, നാസർ സൈൻ, സിദ്ദീഖ് പുല്ലങ്കോട്, രവീന്ദ്രൻ കോഴിക്കോട്, നവാസ് ബീമാപ്പള്ളി, നിഹാൽ കുറ്റിച്ചിറ, അഷറഫ് കുമാളി, നാസർ പടന്ന എന്നിവർ സംസാരിച്ചു. അബ്ദുൽ നാസർ കോഴിത്തൊടി സ്വാഗതവും മജീദ് ചാലിക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.