റിയാദ്: ആറു മാസമായി നടക്കുന്ന ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ അംഗത്വ കാമ്പയിൻ സമാപിച്ചു. ബത്ഹയിലെ സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കമ്മിറ്റി കൺവീനർ നവാസ് വെള്ളിമാട്കുന്ന് അംഗത്വ ഫോമുകൾ ജില്ല കമ്മിറ്റി ഭാരവാഹികളിൽനിന്ന് ഏറ്റുവാങ്ങി.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര, യഹ്യ കൊടുങ്ങല്ലൂർ, ഷാനവാസ് മുനമ്പത്ത്, ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, നാഷനൽ ഭാരവാഹികളായ റഹ്മാൻ മുനമ്പത്ത്, സത്താർ കായംകുളം, വിവിധ ജില്ലാ ഭാരവാഹികളായ സുരേഷ് ശങ്കർ, ബഷീർ കോട്ടയം, ഫൈസൽ പാലക്കാട്, അമീർ പട്ടണത്ത്, സുഗതൻ നൂറനാട്, ബാലു കുട്ടൻ, സകീർ ദാനത്ത്, സോണി തൃശൂർ, വൈശാഖ് പാലക്കാട്, ജംഷാദ് തുവൂർ, വിനീഷ് ഒതായി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.