ജിദ്ദ: ഒ.ഐ.സി.സി, ഇൻകാസ് മിഡിലീസ്റ്റ് കൺവീനർമാരായി കെ.ടി.എ. മുനീർ, റഷീദ് കൊളത്തറ എന്നിവരെ കൂടി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരെൻറ നിർദേശപ്രകാരം തെരഞ്ഞെടുത്തതായി ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരൻ പിള്ള അറിയിച്ചു. കെ.ടി.എ മുനീർ നിലവിൽ സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറും റഷീദ് കൊളത്തറ ഗ്ലോബൽ കമ്മിറ്റി സെക്രട്ടറിയുമായി പ്രവർത്തിച്ചുവരുകയാണ്.
കോൺഗ്രസ് ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധത്തിൽ കൂടുതൽ അംഗങ്ങളെ തെരഞ്ഞെടുത്ത് മിഡിലീസ്റ്റിലെ നാഷനൽ, റീജനൽ കമ്മിറ്റികൾ വിശാലമാക്കാനുള്ള ഉത്തരവാദിത്തം നിർവഹിക്കാനാണ് ഈ നിയമനമെന്നും വിവിധ ഗൾഫ് രാജ്യങ്ങളുടെ ചുമതലകൾ നൽകി നേരത്തേ നിയമിച്ചവരുടെ കൂടെയാണ് ഈ രണ്ടു പേരെയും തെരഞ്ഞെടുത്തിരിക്കുന്നതെന്നും ചെയർമാൻ കുമ്പളത്ത് ശങ്കരൻ പിള്ള പറഞ്ഞു. മിഡിലീസ്റ്റിലെ നിലവിലുള്ളതും താൽക്കാലികവുമായ കമ്മിറ്റികളുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ കാര്യങ്ങളിലും ചെയർമാനോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും കോൺഗ്രസിനെ ശാക്തീകരിക്കുന്ന പ്രവർത്തനത്തിൽ പ്രവാസി സമൂഹത്തിെൻറ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും ഇവരുവരും പറഞ്ഞു.
കെ.ടി.എ മുനീർ മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിയാണ്. കോഴിക്കോട് ജില്ലയിലെ കൊളത്തറ സ്വദേശിയാണ് റഷീദ് കൊളത്തറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.