ജിദ്ദ: എല്ലാ അര്‍ഥത്തിലും കേരളത്തിലെ വീരപുത്രൻ ആയിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്നും സ്വന്തം മതനിഷ്ഠയില്‍ അടിയുറച്ചുനിന്നുകൊണ്ട് തന്നെ ‘മതരാഷ്ട്രവാദത്തെ’ അദ്ദേഹം പൂര്‍ണമായി തള്ളിക്കളഞ്ഞുവെന്നും മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ കെ.സി. കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മ
ലബാര്‍ കലാപത്തിന് ശേഷം ഒറ്റപ്പെട്ടുപോയ കീഴാള ജനതക്കു വേണ്ടി, സമുദായ പരിഷ്കരണത്തിനു വേണ്ടി അതിശക്തമായി വാദിച്ചുകൊണ്ടേയിരുന്ന മഹാനായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ മുന്നോട്ടുനയിച്ച സാമൂഹിക തത്ത്വശാസ്ത്രവും വഴികാട്ടിയും നൈതികമായ ഓര്‍മപ്പെടുത്തലുമായി ‘മതനിരപേക്ഷത’ എപ്പോഴും അദ്ദേഹത്തെ പൊതിഞ്ഞുനിന്നുവെന്നും അനുസ്മരണ പ്രഭാഷണത്തിൽ കെ.സി. കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു.
പരിപാടി അബ്ദുൽ അസീസ് ലാക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ചു. സീനിയർ നേതാവ് സി.എം. അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഫിറോസ് ചെറുകോട് കെ.സി. കുഞ്ഞുമുഹമ്മദിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ ഹാരിസിനും യോഗത്തിൽ സ്വീകരണം നൽകി. ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ ഷാൾ അണിയിച്ചു സ്വീകരിച്ചു.
ഹക്കീം പാറക്കൽ, മുസ്തഫ പെരുവള്ളൂർ, ആസാദ് പോരൂർ, സി.ടി.പി. ഇസ്മായിൽ, അബ്ദുൽഗഫൂർ വണ്ടൂർ, അബ്ദുറഹ്മാൻ വേങ്ങര, ഉമ്മർ പോരൂർ, എം.ടി. അബ്ദുൽഗഫൂർ, ഷിബു കാളികാവ്, സാജു റിയാസ് തിരുവാലി, കമാൽ കളപ്പാടൻ, യു.എം. ഹുസൈൻ, നൗഷാദ് ബജറ്റ്, ഉസ്മാൻ കുണ്ടുകാവിൽ എന്നിവർ സംസാരിച്ചു. സി.പി. മുജീബുറഹ്മാൻ കാളികാവ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.