റിയാദ്: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തുന്ന നികുതി കൊള്ളക്കെതിരെ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ധനത്തിെൻറ ദിനംപ്രതിയുള്ള വിലവര്‍ധന കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചുനില്ക്കുന്ന കേരളത്തിലെ സാധരണക്കാരെൻറ കുടുംബ ബജറ്റ് തകര്‍ത്തിരിക്കുകയാണെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സംഘടനാ ചുമതലയുള്ള സെക്രട്ടറി ഷാജി സോനയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ സത്താർ കായംകുളം, സിദ്ദീഖ് കല്ലൂപറമ്പൻ, ജോൺസൻ മാർക്കോസ്, കുഞ്ഞുമോൻ കൃഷ്ണപുരം, എസ്.പി. ഷാനവാസ്, നാസർ ലൈസ്, വിജയൻ നെയ്യാറ്റിൻകര, ഷാജഹാൻ കരുനാഗപ്പള്ളി, ബനൂജ് പുലത്ത്, ഇഖ്ബാൽ കോഴിക്കോട്, സുരേഷ് ഭീമനാട്, റഫീഖ് കണ്ണൂർ, റെജിമുൽ ഖാൻ, അഖിനാസ്, ചന്ദ്രൻ പെരിന്തൽമണ്ണ, ഉനൈസ് പത്തനംതിട്ട, ഗിരിഷ് പാലക്കാട്, സക്കീർ ഹുസൈൻ കരുനാഗപ്പള്ളി, മജീദ് പന്താരങ്ങാടി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.