ദമ്മാം: ഒ.ഐ.സി.സിയുടെ 2023-2025 കാലയളവിലേക്കുള്ള ജില്ല, ഏരിയ ഭാരവാഹി തെരഞ്ഞെടുപ്പിന് ദമ്മാം റീജനൽ കമ്മിറ്റി സൈഹാത്ത് ഏരിയയിൽ തുടക്കംകുറിച്ചു. സൈഹാത്ത് ഏരിയ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, വരണാധികാരികളായ ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ സംബന്ധിച്ചു.
രമേശ് പാലക്കൻ (പ്രസി), ഡിജോ പഴയമഠം (ജന. സെക്ര), എബി അടൂർ (ട്രഷ), കെ. നൗഷാദ് (വൈ. പ്രസി), റഹീം പടിഞ്ഞാറങ്ങാടി (വൈ. പ്രസി), അസീസ് കുറ്റ്യാടി (ജന. സെക്ര), മുനീർ മുഹമ്മദ് (ജന. സെക്ര), ബഷീർ (സെക്ര), അഷ്കർ (സെക്ര), ഷിഹാബുദ്ദീൻ, കെ.വി. രാജേഷ്, ഫ്രാൻസിസ് ദേവസ്യ (സെക്ര), ഷെരീഫ് എടത്തുരുത്തി (ജോ. ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികൾ. സി.ടി. ശശി ആലൂർ, അസീസ് കുറ്റ്യാടി, കെ. നൗഷാദ്, എബി അടൂർ, റഹീം പടിഞ്ഞാറങ്ങാടി എന്നിവരാണ് റീജനൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികൾ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രഥമ യോഗം റീജനൽ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.