അൽഅഹ്സ: അൽഅഹ്സ ഒ.ഐ.സി.സി ശിശുദിനം ആഘോഷിച്ചു. സൗദി നാഷനൽ മുൻ പ്രസിഡന്റ് പി.എം. നജീബ് നഗറിൽ നടന്ന ആഘോഷ പരിപാടികൾ വർണാഭമായിരുന്നു. കുട്ടികൾക്ക് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പെൻസിൽ ഡ്രോയിങ്, കളറിങ്, ക്വിസ്, മലയാളം വായന, പ്രച്ഛന്നവേഷം തുടങ്ങിയ മത്സരങ്ങളും കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും സംഗീത വിരുന്നും അരങ്ങേറി. ദമ്മാം റീജനൽ ആക്ടിങ് പ്രസിഡന്റ് ചന്ദ്ര മോഹൻ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക സമ്മേളനത്തിൽ അൽഅഹ്സ ഒ.ഐ.സി.സി ചെയർമാൻ ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഗ്ലോബൽ ചെയർമാനെ ഉമർ കോട്ടയിൽ ഷാളണിയിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അബ്ദുറഹ്മാൻ, ദമ്മാം റീജനൽ കമ്മിറ്റി നേതാക്കളായ ഇ.കെ. സലീം, ഹനീഫ റാവുത്തർ, ഷംസു കൊല്ലം, റഫീഖ് കൂട്ടിലങ്ങാടി, നാസർ മദനി, അർശദ് ദേശമംഗലം, ഷമീർ പനങ്ങാടൻ, സബീന അഷ്റഫ്, രിഹാന നിസാം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശാഫി കുദിർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ലിജു വർഗീസ് നന്ദിയും പറഞ്ഞു.
ഉമർ കോട്ടയിൽ, നവാസ് കൊല്ലം, നിസാം വടക്കേകോണം, റഷീദ് വരവൂർ, ഡോ. ദാവൂദ്, അമീറ സജീം, റംസീന സവാദ്, നജ്മ അഫ്സൽ, സെബി ഫൈസൽ, മഞ്ജു നൗഷാദ്, ഗീതാ ഷാജി, ബിൻസി, പ്രസാദ് കരുനാഗപള്ളി, അഷ്റഫ് കരുവത്ത്, സാഹിർ ചുങ്കം, ഷാനി ഓമശ്ശേരി, മൊയ്തു നാദാപുരം, റഫീഖ് സനാഇയ, അഫ്സൽ തിരൂർക്കാട്, സജീം കുമ്മിൾ, സവാദ് റയാൻ, ഷുക്കൂർ കൊല്ലം, വിനോദ് കുമാർ, സെബാസ്റ്റ്യൻ, അഹമ്മദ് കോയ, അഫ്സൽ അഷ്റഫ്, റിജോ കോട്ടയം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
നൗഷാദ് തഴവ, വേദിത രാജീവ് എന്നിവർ അവതാരകരായിരുന്നു. വന്ദേമാതരാലാപനത്തോടെ തുടങ്ങി ദേശീയഗാനാലാപനത്തോടെയാണ് പരിപാടികൾക്ക് സമാപനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.