റിയാദ്: ഉത്തർപ്രദേശിലെ ലഖിംപൂരിൽ നിരപരാധികളായ കർഷകരെ കൊന്നൊടുക്കിയ ക്രൂരനടപടിയിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മരിച്ച കർഷക കുടുംബങ്ങളുടെ ബന്ധുക്കളെ കാണാൻചെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ സെൻട്രൽ കമ്മിറ്റി അപലപിക്കുകയും പ്രതിഷേധസംഗമം നടത്തുകയും ചെയ്തു.
സമാധാനപരമായ, ജനാധിപത്യരീതിയിൽ സമരം ചെയ്യുന്ന കർഷകരുടെ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കർഷകർക്ക് നേരെ ജീപ്പ് ഇടിച്ചുകയറ്റി നിരപരാധികളായ കർഷകരെ കൊലപ്പെടുത്തിയ മന്ത്രിപുത്രനെതിരെ ശക്തമായ നടപടികളെടുക്കണമെന്ന് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. അപ്പോളോ ഡി മോറോ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധസംഗമം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, റസാഖ് പൂക്കോട്ടുപാടം, നൗഫൽ പാലക്കാടൻ, അസ്കർ കണ്ണൂർ, നവാസ് വെള്ളിമാട്കുന്ന്, സുരേഷ് ശങ്കർ, സക്കീർ ദാനത്, ശുക്കൂർ ആലുവ, സജീർ പൂന്തുറ, രാജേന്ദ്രൻ, രാജു ആലപ്പുഴ, യോഹന്നാൻ, വഹീദ് വാഴക്കാട്, റസാഖ് തൃശൂർ, ഡൊമിനിക് സാവിയോ, വൈശാഖ് കോഴിക്കോട്, അൻസാർ പള്ളുരുത്തി, ഷബീറലി പൂക്കോട്ടുംപാടം തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി യഹ്യയ കൊടുങ്ങല്ലൂർ സ്വാഗതവും നിഷാദ് ആലങ്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.