ജിദ്ദ: ഹ്രസ്വസന്ദർശനാർഥം ജിദ്ദയിലെത്തിയ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ഷാനിബിന് ഒ.ഐ.സി.സി പ്രവർത്തകർ സ്വീകരണം നൽകി. കോൺഗ്രസിനെ മാറ്റിനിർത്തി ഇന്ത്യയിൽ ഒരു മതേതര ബദൽ സാധ്യമാവില്ലെന്നും, അത് സി.പി.എം അടക്കമുള്ള ഇടതുപാർട്ടികൾ പോലും അംഗീകരിക്കുന്ന വസ്തുതയാണെന്നും എ.കെ. ഷാനിബ് അഭിപ്രായപ്പെട്ടു. ഇന്ത്യ രാജ്യം നിലനിൽക്കാൻ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തണമെന്നു പറയുന്ന സി.പി.എം കേരളത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളോട് തികച്ചും ജനാധിപത്യവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും ജനാധിപത്യ രീതിയിൽ നടത്തുന്ന പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും ക്രൂരമായി അടിച്ചമർത്തുന്നത് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ ഹുസൈൻ ചുള്ളിയോട് അധ്യക്ഷതവഹിച്ചു. പാലക്കാട് ജില്ല കമ്മിറ്റി പ്രതിനിധി ഉണ്ണി മേനോൻ ഷാനിബിനെ ഷാൾ അണിയിച്ചു. ഹക്കീം പാറക്കൽ, അസ്ഹാബ് വർക്കല, മുജീബ് തൃത്താല, ഷമീർ നദ് വി, നാസർ കോഴിത്തൊടി, റഫീഖ് മൂസ, അലവി ഹാജി, ജംഷീർ എടത്തനാട്ടുകര, മാഹിൻ തിരുവനന്തപുരം എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ ജില്ല കമ്മിറ്റി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഇസ്മായിൽ കൂരിപ്പൊയിൽ സ്വാഗതവും ഷിബു കാളികാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.