യാംബു: നിയമസഭ തെരെഞ്ഞടുപ്പിൽ യു.ഡി.എഫിനേറ്റ തോൽവിയുടെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കാത്ത നിലപാടിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ രാജിവെച്ചു.
പ്രസിഡന്റ് അസ്‌കർ വണ്ടൂർ, ജനറൽ സെക്രട്ടറി സിദ്ധീഖുൽ അക്ബർ എന്നിവരാണ് രാജിവെച്ച കാര്യം വാർത്താകുറിപ്പിൽ അറിയിച്ചത്. ദയനീയ പരാജയം ഏറ്റുവാങ്ങിയിട്ടും തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ സാധാരണ പ്രവർത്തകരുടെ വികാരം മനസ്സിലാക്കാനോ തയ്യാറാവാത്ത കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള നേതൃത്വത്തിലുള്ള ആളുകൾക്ക് മാതൃക കാണിക്കാനാണ് രാജിവെച്ചതെന്ന് നേതാക്കൾ അറിയിച്ചു.
താഴെക്കിടയിലുള്ള സംഘടന ദൗർബല്യം പരിഹരിച്ച് പാർട്ടിയെ ശുദ്ധീകരിച്ച് രണ്ടാം നിരയിലുള്ളവർ നേതൃത്വം ഏറ്റെടുക്കണം. പാർട്ടിയെയും മുന്നണിയെയും നയിച്ച ആർക്കും പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും സംഘടനയിൽ സമഗ്ര അഴിച്ചുപണി അനിവാര്യമാണെന്നും സംഘടനാ നേതാക്കൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.